കോട്ടയം: ഭാരത് ആശുപത്രിക്കുമുന്നിൽ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിെൻറ ഭാഗമായി നാലുദിവസം നിരാഹാരം കിടന്ന നഴ്സ് മായാമോളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊലീസ് ഇടപെട്ടത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് യു.എൻ.എ ജില്ല േജായൻറ് സെക്രട്ടറി എബിൻ ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. പിന്നീട് നഴ്സ് കൃഷ്ണപ്രിയ നിരാഹാരസമരം ആരംഭിച്ചു. നഴ്സുമാർക്ക് പിന്തുണയറിയിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ഭാരത് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനുമുന്നിൽ പന്തൽ െകട്ടിയാണ് സമരം. യു.എൻ.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 17മുതൽ നിരാഹാരസമരം ആരംഭിച്ചതാണ്. ജൂലൈ 13ന് നഴ്സുമാരുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ പ്രതിനിധികളിൽ ഒരാളോട് നഴ്സിങ് സൂപ്രണ്ട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിന്നൽ പണിമുടക്ക് നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മൂന്നുദിവസം നീണ്ട സമരത്തിനൊടുവിൽ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറഞ്ഞതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പിന്നീട് ജോലിയിൽ പ്രവേശിച്ചവരടക്കമുള്ള നഴ്സുമാെര പ്രതികാരനടപടിയുടെ ഭാഗമായി പുറത്താക്കിയതോടെയാണ് സമരം തെരുവിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.