പത്തരമാറ്റാണ് ഈ സ്വര്‍ണം

പാലാ: ഈ സ്വര്‍ണത്തിന് തങ്കത്തിളക്കമാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസിലെ ടി.ജെ. ജംഷീലയുടെ വിജയത്തിനാണ് മാറ്റേറുന്നത്. സ്വന്തം വീടിനായി കാത്തിരിക്കുന്ന ജംഷീല ത​െൻറ നേട്ടം മാതാവ് ലൈലക്കാണ് സമര്‍പ്പിക്കുന്നത്. പിതാവ് ഉപേക്ഷി ച്ചുപോയ ശേഷം ഈ താരത്തിന് താങ്ങുംതണലുമായത് പ്രിയപ്പെട്ട മാതാവും കായിക പരിശീലകനായ ഹനീഫയുമാണ്. മൃദുല്‍ സി. ഭാസ്കർ, ഷാര സി. സേനന്‍ എന്നിവരും ഏറെ പിന്തുണയേകി. ജംഷീലയും മാതാവും സഹോദരങ്ങളായ ജാബിറും ജംഷീറും വീടിനായുള്ള കാത്തിരിപ്പിലാണ്. വാടകവീട്ടിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. കോച്ച് ഹനീഫയുടെ സഹോദരന്‍ സത്താര്‍ അഞ്ചുസ​െൻറ് ഭൂമി ഈ കുടുംബത്തിന് സൗജന്യമായി നല്‍കിയിരുന്നു. കായികമന്ത്രി എ.സി. മൊയ്തീനായിരുന്നു ഭൂമി കൈമാറിയത്. വീടുവെച്ചുനല്‍കുമെന്ന് അന്ന് മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. വീടിനായുള്ള കാത്തിരിപ്പ് ഈ പെണ്‍കുട്ടി തുടരുകയാണ്. തൃശൂര്‍ ജില്ല മീറ്റില്‍ തിളങ്ങിയ ജംഷീല പാലായില്‍ 100, 200 മീറ്ററുകളിലും 4-x100, 4x-400 മീറ്റര്‍ റിലേയിലും മത്സരിക്കും. must (BINEESH)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.