വടംവലി കേരള ടീം നാ‍യിക ഡിസ്കസ് ത്രോയിൽ ജേത്രി

പാലാ: സീനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ സ്വർണം നേടിയത് കേരള വടംവലി ടീമി​െൻറ നായിക. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി തൗഫീറ 30.10 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാം സ്ഥാനക്കാരിയായത്. ഷോട്ട് പുട്ടിലും പങ്കെടുക്കുന്നുണ്ട്. ഇൗയിടെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണ മേഖല ജൂനിയർ അത്ലറ്റിക് മീറ്റിൽ ഡിസ്ക്സ് ത്രോയിലും സ്വർണമെഡൽ ജേത്രിയാണ്. സംസ്ഥാന മീറ്റിൽ കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തായിരുന്നു. പഞ്ചാബിൽ നടന്ന ദേശീയ സീനിയർ പെൺ വടംവലി ചാമ്പ്യൻഷിപ്പിൽ തൗഫീറക്ക് കീഴിൽ കേരളം വെള്ളി മെഡൽ നേടിയിരുന്നു. പത്തിരിപ്പാല ചെരപ്പറമ്പിൽ മുഹമ്മദ് അഷ്റഫി​െൻറയും സുഹറയുടെയും നാല് പെൺമക്കളിൽ ഇളയവളാണ്. കെ. സുനിൽ ബാബുവാണ് പരിശീലകൻ. തിരുവനന്തപുരം ശ്രീ അയ്യങ്കാളി എം.ജി.ആർ.എസ്.എസിലെ അശ്വതി ശ്രീധരൻ (29.23) വെള്ളിയും എറണാകുളം മണീട് ജി.വി.എച്ച്.എസ്.എസിലെ ജി. ശരണ്യ (29.20) വെങ്കലവും നേടി. (RIYAS)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.