കനാല്‍ ടൂറിസം യാഥാർഥ്യമാക്കണം -ജോസ് കെ. മാണി കോട്ടയം: ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പ്രധാന കനാലുകളും തോടുകളും വികസിപ്പിച്ച് കനാല്‍ ടൂറിസം യാഥാർഥ്യമാക്കണമെന്ന് ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. വേമ്പനാട്ടുകായല്‍ കേന്ദ്രീകരിച്ച് മാത്രമാണ് നിലവില്‍ കുമരകത്തെ ടൂറിസം പദ്ധതികള്‍. വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ചു നിരവധി ഇടത്തോടുകളും കനാലുകളുമുണ്ട്. ഇവ ആഴംകൂട്ടി ഗതാഗതയോഗ്യമാക്കിയാല്‍ ഗ്രാമീണഭംഗി സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വദിക്കാനാകും. ഇതുവഴി ഉത്തരവാദിത്ത ടൂറിസം പദ്ധതി ദേശീയ ശ്രദ്ധനേടാന്‍ കഴിയും. സമീപപഞ്ചായത്തുകള്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും. കേന്ദ്ര-ഉപരിതല ഗതാഗത വകുപ്പുമായി നടത്തിയ നിരന്തര ഇടപെടലിെൻറയും അടിസ്ഥാനത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിെല കനാലുകളും കായലുകളും കോര്‍ത്തിണക്കി 100 കിലോമീറ്ററോളം വരുന്ന ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ച് സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ശാസ്ത്രീയ പഠനം പൂര്‍ത്തിയായതായും ജോസ് കെ. മാണി പത്രക്കുറിപ്പിൽ പറഞ്ഞു. കോടിമതയില്‍ ആരംഭിച്ച് കുമരകം-വെച്ചൂര്‍--തണ്ണീര്‍മുക്കം വഴി വൈക്കംവരെ 28 കിലോമീറ്റര്‍ (ദേശീയജലപാത 59) ആയും അതിരമ്പുഴ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് കുമരകം-കാഞ്ഞിരംവഴി, ആലപ്പുഴക്കുള്ള 38 കിലോമീറ്റര്‍ (ദേശീയജലപാത 9) ആയും ചങ്ങനാശ്ശേരി- ആലപ്പുഴ കനാല്‍ (ദേശീയ ജലപാത എട്ട്) ആയും ആണ് ദേശീയ ജലപാത നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി കോട്ടയം, കുമരകം, അതിരമ്പുഴ, വൈക്കം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര മേഖലകളുടെ ടൂറിസം വികസനത്തിന് ആക്കം കൂട്ടുമെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.