അടിമാലി: ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തന്‍വീട്ടിൽ സെലീനയെ (38) കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിൽ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കൊലപ്പെടുത്തിയശേഷം കൈക്കലാക്കിയ മൊബൈൽ സമീപത്തെ പുൽമേട്ടിലേക്ക് എറിഞ്ഞെന്നാണ് പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിെൻറ (30) മൊഴി. മെറ്റൽ ഡിക്റ്ററിെൻറ സഹായത്തോടെ മൊബൈൽ കണ്ടെത്താൻ പൊലീസ് ബോംബ് സ്ക്വാഡിെൻറ സഹായം തേടി. ബുധനാഴ്ച പ്രതിയുമായി സംഭവസ്ഥലത്തെത്തി അടിമാലി സർക്കിൾ ഇൻസ്പെക്ടർ പി.കെ. സാബുവിെൻറ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താനായില്ല. സെലീനയെ കഴിഞ്ഞ ഒമ്പതിന് ഉച്ചക്ക് വീട്ടുമുറ്റത്തിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോൺ ചെയ്ത് ഇവർ വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയശേഷം എത്തി കരുതിക്കൂട്ടി കൊലനടത്തിയെന്നാണ് പൊലീസ് കേസ്. ഗൂഢാലോചന സംബന്ധിച്ച് വ്യക്തതവരുത്താനും മൊബൈൽ കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി ഗിരോഷിെനയും സംഭവദിവസം അടിമാലിയിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തൊടുപുഴ സ്വദേശി ബസുടമെയയും മറ്റൊരാളെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്‌തെങ്കിലും ഗൂഢാലോചനവിവരങ്ങൾ വ്യക്തമായില്ല. അതേസമയം, മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ട്. ഇവർ കൊലപാതകത്തിന് സഹായം നൽകിയതായി പ്രതി മൊഴിനൽകിയിരുന്നു. ഗിരോഷിനെ ശനിയാഴ്ചവരെയാണ് പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. ഇതിനകം തെളിവെടുപ്പ് പൂർത്തിയാക്കണം. വ്യാഴാഴ്ചതന്നെ ഫോൺ കണ്ടെടുക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.