ചന്ദന മാഫിയയിലെ ​പ്രധാനി പിടിയിൽ

മറയൂർ: കാന്തല്ലൂർ റിസർവിൽനിന്ന് നിരവധി തവണ ചന്ദനം മുറിച്ചുകടത്തിയ കേസിൽ ഒരാൾ പിടിയിൽ. ചന്ദന മാഫിയയിലെ പ്രധാനിയും സൂത്രധാരനുമായ കോൺഗ്രസ് ചുരക്കളം 13ാം വാർഡ് പ്രസിഡൻറ് സുബ്രഹ്മണ്യത്തെയാണ് (55) പിടികൂടിയത്. ഇതോടെ മേഖലയിലെ ചന്ദനക്കടത്തി​െൻറ ചുരുൾ അഴിഞ്ഞു. മാസങ്ങളായി കുണ്ടകാട് ചുരക്കുളം റിസർവുകളിൽനിന്ന് വ്യാപകമായി ചന്ദനം മുറിച്ചുകടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി 20 പേരെ പിടികൂടാനുണ്ടെന്ന് വനപാലകർ പറഞ്ഞു. ചുരക്കുളം റിസർവിൽനിന്ന് അഞ്ച് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. ഇതിൽ രണ്ട് ചന്ദനമര ഭാഗങ്ങൾ മുമ്പുതന്നെ കണ്ടെത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് മൂന്ന് മരങ്ങളുടെ ഭാഗങ്ങൾ ചെക്ക്ഡാമിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കുപ്രസിദ്ധ ചന്ദനമോഷ്ടാവ് പെരടിപള്ളം സ്വദേശി ശിവലിംഗം ഒളിവിൽ താമസിച്ചിരുന്നത് സുബ്രഹ്മണ്യത്തി​െൻറ വീട്ടിലായിരുന്നെന്ന് കാന്തല്ലൂർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. ബിലീഫ് 'മാധ്യമ'ത്തോട് പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ഐ. അബൂബക്കർ, വി. നാരായണൻനായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. സുമേഷ്, എം.ബി. ഉമ്മർകുട്ടി, സോണി ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.