ചിറ്റാറിനുവേണം ഫാർമസിസ്​റ്റിനെ

ചിറ്റാർ:- ചിറ്റാർ ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റ് ഇല്ലാതായിട്ട് അഞ്ചുമാസം. പരിമിതികളിൽനിന്ന് രോഗികൾക്ക് മരുന്നും ചികിത്സയും നൽകുകയാണ് ചിറ്റാർ ഗ്രാമപഞ്ചായത്ത് ഒാഫിസിന് താഴത്തെ മുറിയിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറി. ഒരു ഡോക്ടർ, ഒരു പാർട്ട് ടൈം സ്വീപ്പർ, ഒരു അറ്റൻഡർ എന്നിവരാണ് ഇപ്പോഴുള്ളത്. ദിനേന 150ഓളം രോഗികളാണ് എത്തുന്നത്. സമീപപഞ്ചായത്തായ സീതത്തോട്ടിൽനിന്ന് തണ്ണിത്തോട്, കരിമാൻതോട്, തേക്കുതോട് തുടങ്ങിയ കിഴക്കൻ മേഖലയിൽനിന്ന് നിരവധി രോഗികളാണ് എത്തുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരും ഇല്ല. മെഡിക്കൽ ഓഫിസർ തന്നെ വേണം ആശുപത്രി കാര്യങ്ങൾ നോക്കാൻ. ക്ലർക്കി​െൻറ ജോലി ഡോക്ടർ ചെയ്യണം. മിക്ക ദിവസങ്ങളിലും കോൺഫറൻസിലും ക്യാമ്പുകളിലും പങ്കെടുക്കേണ്ടതിനാൽ രോഗികളെ നോക്കാൻ സമയം കിട്ടാറില്ല. ചന്ത ദിവസമായ ബുധനും ശനിയും തിരക്കാണ്. ആദിവാസി മേഖലയിൽ ഇതുവരെ മെഡിക്കൽ ക്യാമ്പുകൾ നടന്നിട്ടില്ല. അടുത്തമാസം ഗ്രാമപഞ്ചായത്ത് പ്രോജക്ടിൽ ഉൾപ്പെടുത്തി ആദിവാസി മേഖലയിലും പട്ടിക ജാതി കോളനികളിലും മെഡിക്കൽ ക്യാമ്പും സൗജന്യമരുന്ന് വിതരണവും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.