പത്തനംതിട്ട: ആധുനിക വൈദ്യശാസ്ത്രമെന്ന് വിശേഷിപ്പിക്കുന്ന അലോപ്പതിയുമായി താരതമ്യം ചെയ്യുേമ്പാൾ ജില്ലയിൽ ആയുർവേദത്തിനു പരിമിത ചികിത്സ സൗകര്യം മാത്രം. ആയുർവേദ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 100 കിടക്കയുള്ള അയിരൂർ ജില്ല ആശുപത്രിയും കടമ്പനാട്, തിരുവല്ല, അങ്ങാടിക്കൽ, ഒാമല്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലുമായി അവസാനിക്കുന്നു കിടത്തിച്ചികിത്സ സൗകര്യം. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ അടക്കം കിടത്തിച്ചികിത്സക്ക് സൗകര്യമില്ല. ആയുർവേദ വകുപ്പിെൻറ 54 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിനു പുറമെ ദേശീയ ആരോഗ്യ ദൗത്യത്തിൽ ഉൾപ്പെടുത്തി ആനിക്കാട്, അടൂർ, എനാദിമംഗലം, കോഴഞ്ചേരി, മൈലപ്ര, പെരിങ്ങര, നെടുമ്പറം, തണ്ണിത്തോട്, ചെറുകോൽ എന്നിവിടങ്ങളിൽ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നു. പട്ടിക വർഗ വിഭാഗങ്ങൾ ഏറെയും ആയുർവേദത്തെ തേടിയെത്തുേമ്പാഴും ഇവർക്കുള്ളത് നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിറയിൽ പ്രവർത്തിക്കുന്ന ഏക ട്രൈബൽ ഡിസ്പെൻസറിയും. ഇവിടെ ഡോക്ടർ ഉച്ചവരെയാണ് ഉണ്ടാകുക. സമീപങ്ങളിലെ പട്ടിക വർഗ കോളണികളിൽനിന്നുള്ളവർ രാവിലെ എത്തും. ആവശ്യത്തിന് മരുന്നും കുഴമ്പും തൈലവും ലഭ്യമാണ്. എന്നാൽ, ഇവ നാട്ടുകാർക്ക് പിൻവാതിലിലൂടെ നൽകുന്നുവെന്ന് പരാതിയുണ്ട്. വൈലത്തലയിലെ സർക്കാർ വൃദ്ധസദനത്തിലും ആയുർവേദ ഡോക്ടറുടെ സേവനമുണ്ട്. കീഴ്വായ്പൂര്, പത്തനംതിട്ട, റാന്നി, കല്ലേലി എന്നീ ഡിസ്പെൻസറികൾ ആശുപത്രികളാക്കി ഉയർത്തുന്നതിന് നിർദേശമുണ്ട്. റാന്നി, കടമ്പനാട്, തിരുവല്ല എനിവിടങ്ങളിൽ 30 കിടക്കകളോട് കൂടിയ ആശുപത്രിക്കുള്ള സൗകര്യമുണ്ട്. വെട്ടൂരിലും ആശുപത്രിയാക്കാനുള്ള സൗകര്യമുണ്ട്. കടമ്പനാട് ആശുപത്രിയിൽ വിഷ, നേത്ര വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. തിരുവല്ലയിലും നേത്ര വിഭാഗമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.