പന്തളം: പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്തളം കമ്മിറ്റി സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ പ്രതീകാത്്മകമായി ചെങ്ങാടം ഇറക്കി പ്രതിഷേധിച്ചു. പത്തുലക്ഷം രൂപ മുടക്കി നവീകരണപ്രവർത്തനം നടത്തി ഒരു വർഷം കഴിയുംമുമ്പ് സ്റ്റാൻഡ് വീണ്ടും തകർന്നു. കഴിഞ്ഞ ശബരിമല തീർഥാടനസമയത്തും ഇതേ അവസ്ഥയായിരുന്നു. അന്ന് ഉടൻ ശരിയാക്കുമെന്നായിരുന്നു എം.എൽ.എയുടെ വാഗ്ദാനം. സമരം നിയോജകമണ്ഡലം പ്രസിഡൻറ് ജോസ് പെരിങ്ങനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കണ്ണൻ പൂപ്പനയ്യത്ത് അധ്യക്ഷതവഹിച്ചു. വരുൺ പ്രകാശ്, സിനു തുരുത്തേൽ, രഞ്ചു. എം.ജെ, സെബിൻ പൂഴികാട്, ഷിനു തട്ടക്കാട്ട്, ജോബി ജോയി, സിറാജ്, ശാം, ജിജിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.