അധ്യാപക^വിദ്യാർഥി സംഗമം

അധ്യാപക-വിദ്യാർഥി സംഗമം തിരുവല്ല: ആനപ്രമ്പാൽ ഗേൾസ് ഹൈസ്കൂളിലെ പൂർവ അധ്യാപക-വിദ്യാർഥി സംഗമം 28ന് 2.30ന് നടക്കും. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. എം.ടി ആൻഡ് ഇ.എ സ്കൂൾസ് മാനേജർ ലാലമ്മ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ അവാർഡ് ജേതാവ് സ്കൂൾ ഹെഡ്മിസ്ട്രസ് സുജ അലക്സ്, ജില്ല പഞ്ചായത്ത് അംഗം ബിനു എം. എബ്രഹാം, പൂർവ വിദ്യാർഥികളായ എടത്വ ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള രാജൻ, പ്രഫ. ഡോ. ഷീല എലിസബത്ത് മാത്യു എന്നിവരെ അനുമോദിക്കും. സ്വാതന്ത്ര്യസമരത്തെ ഒറ്റിയവരുടെ രാജ്യസ്‌നേഹം കാപട്യം -പി. പ്രസാദ് റാന്നി: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമുള്ളവര്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ദേശസ്‌നേഹികളായി നടിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് പറഞ്ഞു. സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ സമ്മേളനത്തി​െൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസോളിനിെയയും ഹിറ്റ്‌ലെറയും ആദര്‍ശപുരുഷന്മാരായി കാണുന്ന ഇവര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. സ്വാഗത സംഘം ചെയര്‍മാന്‍ ടി.എസ്. ഷാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിൽ അംഗം എം.വി. വിദ്യാധരന്‍, മണ്ഡലം സെക്രട്ടറി അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ല കൗണ്‍സിൽ അംഗം കെ. സതീഷ്, ആദ്യകാല സി.പി.ഐ നേതാവ് ടി.കെ. പുരുഷോത്തമന്‍ നായര്‍, ലോക്കല്‍ സെക്രട്ടറി അനീഷ് ചുങ്കപ്പാറ, എം.വി. പ്രസന്നകുമാര്‍, കെ.എ. തന്‍സീര്‍, കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു. PTL115 p prasad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.