കോട്ടയം: പതിവുപോലെ ഹർത്താലിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ആശ്വാസമായി നവജീവൻ ട്രസ്റ്റ്. ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ നൂറുകണക്കിന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വഴിയോരങ്ങളിൽനിന്നവർക്കുമെല്ലാം നവജീവെൻറ പൊതിച്ചോറും കുടിവെള്ളവും ഏറെ ആശ്വാസമായി. തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ഏഴായിരത്തിലേറെപ്പേർ നവജീവെൻറ സൗജന്യ ഭക്ഷണം വാങ്ങാനെത്തിയിരുന്നു. ഭക്ഷണവിതരണത്തിന് മാനേജിങ് ട്രസ്റ്റി പി.യു. തോമസും സഹപ്രവർത്തകരും നേതൃത്വം നൽകി. PHOTO:: KTL67 navajeevan harthal ഹർത്താൽ ദിനത്തിൽ കോട്ടയം കെ.എസ്.ആർ.ടി.സി പരിസരത്ത് പൊതിച്ചോറ് വിതരണം ചെയ്യുന്ന നവജീവൻ പ്രവർത്തകർ PHOTO:: KTL68 harthal bank ചങ്ങനാശ്ശേരിയിൽ ബാങ്ക് അടപ്പിക്കാനുള്ള ശ്രമത്തിനിടെ കോൺഗ്രസ് നേതാക്കളും പൊലീസുമായുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.