കോട്ടയം: തിരുനക്കര മൈതാനത്തിന് സമീപം ലോഡുമായി വന്ന ലോറി കുഴിയിൽ താഴ്ന്നു. തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള വൺവേയിലേക്ക് കയറുമ്പോഴായിരുന്നു അപകടം. എറണാകുളത്തുനിന്ന് കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിലേക്ക് ലോഡുമായി വന്ന ലോറിയാണ് റോഡിെൻറ തിട്ടയിൽ തട്ടി കുഴിയിലേക്ക് ചരിഞ്ഞത്. 11 ടൺ ഭാരം ഉണ്ടായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കയറുപയോഗിച്ചാണ് ലോറി പൂർവ സ്ഥിതിലാക്കിയത്. ബൈക്ക് സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്ക് കോട്ടയം: അമിതവേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മുട്ടമ്പലം കോച്ചേരി കെ.സി. ജോസഫിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജോസഫിനെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എൽ റോഡിൽ ചന്തക്കടവ് ജങ്ഷനിൽ തിങ്കളാഴ്ച രാത്രി 7.30നായിരുന്നു അപകടം. മാർക്കറ്റിലെ ഒരു കടയിൽ ജോലിചെയ്യുന്ന അസം സ്വദേശി സെയ്ദുൽ ഇസ്ലാം (19) ഓടിച്ച ബൈക്കാണ് അപകടമുണ്ടാക്കിയത്. ഇയാൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇയാൾക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷെപ്പട്ടു. എം.എൽ റോഡിൽ കോടിമത ഭാഗത്തേക്ക് ഇറക്കത്തിൽ അമിതവേഗത്തിൽ വന്ന ബൈക്കിന് ലൈറ്റില്ലായിരുന്നു. സെയ്ദുൽ ഇസ്ലാമിനെ ഓടിക്കൂടിയ ചുമട്ടുതൊഴിലാളികളും പരിസരത്തെ താമസക്കാരും തടഞ്ഞുെവച്ച് പൊലീസിന് കൈമാറി. ലൈസൻസില്ലാതെയാണ് ഇയാൾ ബൈക്ക് ഓടിച്ചത്. ജോലിചെയ്യുന്ന കട ഉടമയുടേതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.