യാത്രക്കാര​െൻറ കാൽ സ്ലാബിനിടയിൽ കുടുങ്ങി

തൊടുപുഴ: യാത്രക്കാര​െൻറ കാൽ ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി. മൂവാറ്റുപുഴ ഗവ. സർവൻറ്സ് സൊസൈറ്റി ജീവനക്കാരനായ മൈലാടിമലയിൽ മധുവിനാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് കാൽ പുറത്തെടുത്തത്. ഞായറാഴ്ച രാത്രി ഏഴോടെ തൊടുപുഴ റോട്ടറി ജങ്ഷനിലാണ് അപകടം. ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ബസിൽ കയറാൻ ഒരുങ്ങിയപ്പോഴാണ് കാൽ കുടുങ്ങിയത്. നാട്ടുകാർ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് കാൽ പുറത്തെടുത്തത്. പരിക്കേറ്റ മധുവിനെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണങ്കാലിനാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.