മരങ്ങാട്ടുപിള്ളി: റവന്യൂ ജില്ല കായികമേളയിൽ പെങ്കടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിലും റെക്കോർഡ് സ്ഥാപിച്ച് ആകാശ് എം. വർഗീസ് പുതുചരിത്രമെഴുതി. മേളയുടെ മൂന്നുദിനവും ഇൗ പത്താം ക്ലാസുകാരെൻറ റെക്കോർഡ് പ്രകടനങ്ങൾക്ക് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. സമാപനദിനം ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ 11.23 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആകാശ് റെക്കോർഡ് ട്രിപ്പിൾ സ്ഥാപിച്ചത്. 2006-07ൽ കാഞ്ഞിരപ്പള്ളി ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന വി.ബി. ബിനിഷിെൻറ 11.30 സെക്കൻഡാണ് ആകാശ് തിരുത്തിയത്. നേരേത്ത, ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ ആകാശ് റെേക്കാഡ് സ്ഥാപിച്ചിരുന്നു. ലോങ് ജമ്പ്, ട്രിപ്പിൾ ജമ്പ് മത്സരങ്ങളിൽ കഴിഞ്ഞവർഷത്തെ സ്വന്തം റെക്കോഡാണ് തിരുത്തിയത്. കുറുമ്പനാടം സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഇൗ മിന്നുംതാരം സ്വന്തമാക്കി. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മൂന്നാമതെത്താന്‍ മാത്രമാണ് കഴിഞ്ഞത്. ഇത്തവണ പാലായില്‍ നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചെവക്കാനാകുമെന്നാണ് ആകാശിെൻറ പ്രതീക്ഷ. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റിലെയും സുവര്‍ണനേട്ടത്തിനുടമയാണ് വാകത്താനം കടുവാക്കുഴിയില്‍ മനയില്‍ വര്‍ഗീസ് ജോണ്‍--സുരേഖ വര്‍ഗീസ് ദമ്പതികളുടെ മകനായ ആകാശ്. അത്‌ലറ്റായിരുന്ന അമ്മ സുരേഖയാണ് മകനെ ട്രാക്കിലേക്ക് കൈപിടിച്ചുനടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.