കോഴഞ്ചേരി: കൂറുമാറ്റ നിയമപ്രകാരം യു.ഡി.എഫ് നല്‍കിയ പരാതിയില്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിെൻറ ഭാഗമായി മത്സരിച്ച ഇവർ പിന്നീട് ഇടതുപക്ഷത്തിെൻറ പിന്തുണയോടെ ഔദ്യോഗിക സ്ഥാനങ്ങള്‍ നേടിയതിനാലാണ് നടപടി. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് മാധവശ്ശേരില്‍, വൈസ് പ്രസിഡൻറ് രമ ഭാസ്‌കര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നാരായണന്‍ എന്നിവരെ അയോഗ്യരാക്കി. യു.ഡി.എഫില്‍ ഉള്‍പ്പെട്ട ജനതാദള്‍ പ്രതിനിധിയായിരുന്നു മനോജ് മാധവശ്ശേരില്‍. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി രമ ഭാസ്‌കറും കോണ്‍ഗ്രസിൽനിന്ന് നാരായണനും മത്സരിച്ചു. 13 അംഗ ഗ്രാമപഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസിലെ സദാശിവന്‍ നായരെ പ്രസിഡൻറാക്കാനായിരുന്ന യു.ഡി.എഫ് തീരുമാനം. ഇത് അട്ടിമറിച്ചാണ് എൽ.ഡി.എഫിെൻറ പിന്തുണയോടെ മനോജ് മാധവശ്ശേരിയും കൂട്ടാളികളും ഔദ്യോഗിക സ്ഥാനങ്ങള്‍ പങ്കിട്ടത്. ഇടതുപക്ഷം ഇവരെ പിന്തുണച്ചപ്പോള്‍ സി.പി.ഐ തുടക്കം മുതലേ എതിർത്തിയിരുന്നു. യു.ഡി.എഫ് -അഞ്ച്, എൽ.ഡി.എഫ് -നാല്, ബി.ജെ.പി -മൂന്ന്, കോണ്‍ഗ്രസ് വിമതന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. നിലവില്‍ അംഗസംഖ്യ പത്തായി ചുരുങ്ങുമ്പോള്‍ യു.ഡി.എഫ് -രണ്ട്, സ്വതന്ത്രന്‍ -ഒന്ന്, എൽ.ഡി.എഫ് -നാല്, ബി.ജെ.പി -മൂന്ന് എന്നിങ്ങനെയായി കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.