ബേപ്പൂർ ബോട്ട്​ ദുരന്തം രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി പ്രതികൂല കാലാവസ്​ഥയും വെളിച്ചക്കുറവും

ബേപ്പൂർ ബോട്ട് ദുരന്തം രക്ഷാപ്രവർത്തനത്തിന് തടസ്സമായി പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും ബേപ്പൂർ: കപ്പൽ ഇടിച്ച് തകർന്ന ബോട്ടിൽനിന്ന് കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കവെ വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും വില്ലനായി. ഇതോടെ വെള്ളിയാഴ്ച െെവകീട്ട് തിരച്ചിൽ നിർത്തി. രക്ഷാപ്രവർത്തനം ശനിയാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് രണ്ടുപേരാണ് രക്ഷപ്പെട്ട് തിരിച്ചെത്തിയത്. അവശേഷിക്കുന്ന നാലുപേരിൽ രണ്ടാളുടെ മൃതദേഹം ബോട്ടി​െൻറ എൻജിനിടയിൽനിന്ന് കണ്ടെത്തിയെങ്കിലും ഒരാളെ മാത്രമാണ് ഇതുവരെ പുറത്തെടുക്കാനായത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഒരു മൃതദേഹം കൊച്ചി നാവിക സേനയിലെ മുങ്ങൽ വിദഗ്ധർ പുറത്തെടുത്തത്. ബേപ്പൂരിൽനിന്ന് കടലിൽ 50 നോട്ടിക്കൽ മൈൽ (ഏകദേശം 90 കിലോമീറ്റർ) അകലെയാണ് ദുരന്തം നടന്നത്. രാത്രി എട്ടരയോടെ അജ്ഞാത കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന കപ്പൽ ഇടിച്ചു എന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഫൈബർ ബോട്ട് കുത്തനെ കടലിലേക്ക് താഴുകയും നാലുപേർ കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. രണ്ടുപേർ ബോട്ടി​െൻറ എൻജിനു സമീപം കുടുങ്ങിക്കിടക്കുകയാണെന്നാണ് ഇവർ അറിയിച്ചത്. ഇതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനായത്. മറ്റു രണ്ടുപേരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാർത്തിക്, സേവ്യർ എന്നിവരാണ് രക്ഷപ്പെട്ടവർ. ബോട്ട് ഉടമ ആൻറണി, റമ്യാസ്, മലയാളികളായ പ്രിൻസ്, ജോൺസൺ എന്നിവരാണ് കടലിൽ അകപ്പെട്ടത്. രക്ഷപ്പെട്ട സേവ്യറി​െൻറ മകനാണ് ആൻറണി. ഇദ്ദേഹവും റമ്യാസും കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളാണ്. തിരുവനന്തപുരം പൂവാർ സ്വദേശികളാണ് മലയാളികൾ. രക്ഷപ്പെട്ട കാർത്തിക്, സേവ്യർ എന്നിവരുമായി മർക്കൻറയിൽ മറൈൻ ഡിപ്പാർട്മ​െൻറ് നോട്ടിക്കൽ സർവേയർ ക്യാപ്റ്റൻ സുരേഷ് നായർ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് എന്നിവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എം.കെ. രാഘവൻ എം.പി, വി.കെ.സി. മമ്മദ് കോയ എം.എൽ.എ എന്നിവരും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിനും വല മുതലായ സാമഗ്രികൾക്കുംകൂടി ഏകദേശം 20 ലക്ഷത്തിലധികം രൂപ വരും എന്നാണ് പറയുന്നത്. അതിനാൽ, രക്ഷപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കപ്പലിനെതിരെ പൊലീസ് കേസെടുത്തു ബേപ്പൂർ: ബേപ്പൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കപ്പലിനെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കപ്പല്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കോസ്റ്റല്‍ പൊലീസ് കേസെടുത്തത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.