മഴയിലും ആവേശം ചേരാതെ ജനരക്ഷയാത്ര

കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്രക്ക് ജില്ലയിൽ വൻ സ്വീകരണം. ജില്ല അതിര്‍ത്തിയായ നീര്‍പ്പാറയിലാണ് നേതാക്കൾ ജാഥയെ സ്വീകരിച്ചത്. തുടർന്ന് ഏറ്റുമാനൂരിൽനിന്ന് ആരംഭിച്ച പദയാത്രയിൽ ജില്ല പ്രസിഡൻറ് എൻ. ഹരിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിചേർന്നു. 12 കിലോമീറ്റർ മഴയിലും ചോരാത്ത ആവേശവുമായാണ് പദയാത്ര സമ്മേളനവേദിയായ നാഗമ്പടം മൈതാനിയിൽ എത്തിയത്. മണിക്കൂറുകൾക്കുമുമ്പ് നിറഞ്ഞ മൈതാനിയിലെ വേദിയിൽ സി.പി.എമ്മിനെയും പോപുലർ ഫ്രണ്ടിനെയും വിമർശിക്കുന്ന കലാപരിപാടികളും അരങ്ങേറി. വൈകീട്ട് മൂന്നുമുതൽ എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് പൊലീസുകാർ പരിശ്രമിച്ചാണ് വാഹനക്കുരുക്ക് ഓഴിവാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.