റബർ ഉൽപാദനത്തിൽ വർധന; ഇറക്കുമതി കുറയുന്നു ^അജിത് കുമാർ

റബർ ഉൽപാദനത്തിൽ വർധന; ഇറക്കുമതി കുറയുന്നു -അജിത് കുമാർ കോട്ടയം: റബർ ഉൽപാദനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വർധനയെന്ന് റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ എ. അജിത് കുമാർ. 2016ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഉൽപാദനം 2,45,000 ടണ്ണായിരുന്നു. നടപ്പ് സാമ്പത്തികവർഷം ഇതേ കാലയളവിൽ 2,59,000 ടണ്ണായാണ് വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റബർ ബോർഡി​െൻറ 175-ാമത് യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അജിത് കുമാർ. ഉൽപാദനം എട്ടുലക്ഷം ടൺ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, റബർ ഇറക്കുമതി കുറയുകയാണ്. 2008മുതൽ വർധിച്ചിരുന്ന ഇറക്കുമതി 2015 --16 സാമ്പത്തികവർഷം 458,374 ടൺ വരെ എത്തിയിരുന്നു. എന്നാൽ, 2016 --17ൽ ഇത് ഏഴുശതമാനം കുറഞ്ഞ് 426,188 ടണ്ണായി. ലഭ്യമായ കണക്കുകളനുസരിച്ച് 2017 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഇറക്കുമതി തലേ സാമ്പത്തികവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 2016ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഇറക്കുമതി 19,7,442 ടണ്ണായിരുന്നത് നടപ്പ് സാമ്പത്തികവർഷം 17,4,536 ടണ്ണായി കുറഞ്ഞു. ഇറക്കുമതി ചെയ്യപ്പെട്ട റബറി​െൻറ 66 ശതമാനവും ഡ്യൂട്ടിപെയ്ഡ് ചാനലിലൂടെയാണ് എത്തിയത്. ഇൗ വർഷം 3,20,000 ടൺ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ കണക്കനുസരിച്ച് 2017ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ പ്രകൃതിദത്ത റബറുപഭോഗം 4,41,380 ടണ്ണാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം കൂടുതലാണിത്. പ്രകൃതിദത്ത റബറി​െൻറ പ്രതീക്ഷിത ഉപഭോഗം 10,70,000 ടണ്ണാണ്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 4,152 ടൺ റബർ കയറ്റുമതി ചെയ്തു. തലേവർഷം ഈ കാലയളവിൽ കയറ്റുമതി 303 ടണ്ണായിരുന്നു. ആഗസ്റ്റ് അവസാനം രാജ്യത്ത് 232,000 ടണ്ണി​െൻറ റബർ സ്റ്റോക്കുള്ളതായും ചെയർമാൻ യോഗത്തെ അറിയിച്ചു. 2017-ലെ ആദ്യപകുതിയിൽ ആഗോള റബറുൽപാദനത്തിൽ 9.1 ശതമാനവും ഉപഭോഗത്തിൽ 3.6 ശതമാനവും വർധനയുണ്ടായതായും ചെയർമാൻ പറഞ്ഞു. ചർച്ചകൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ റബർ ബോർഡ് വൈസ് ചെയർമാനായി അഡ്വ. എസ്. ജയസൂര്യനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ബി.ജെ.പി സംസ്ഥാന വക്താവാണ് ജയസൂര്യൻ. അടുത്തിടെയാണ് പുതിയ അംഗങ്ങളെ ഉൾെപ്പടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.