നിരണം: അപ്പർ കുട്ടനാടിെൻറ പ്രധാന ജലേസ്രോതസ്സായ . വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ ഉൾപ്പെടുത്തിയാണ് ഇതിെൻറ ആസൂത്രണം. തലവടി, നിരണം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കുളം മുതൽ വട്ടടി വരെ അരീത്തോടിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ ഇരുപഞ്ചായത്തും സംയുക്തമായി സംരക്ഷണസമിതി രൂപവത്കരിക്കാനും തീരുമാനമായി. നാട്ടുകാരുടെ സഹകരണത്തോടെ കുറച്ചുഭാഗത്തെ പോള നീക്കി. പത്തനംതിട്ട ജില്ലയിലെ നിരണത്തിനും ആലപ്പുഴ ജില്ലയിലെ തലവടിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന അരീത്തോട് മേഖലയിലെ കൃഷിയുടെ ജീവനാഡിയാണ്. മണിമലയാറിെൻറ ഭാഗമായ നീരേറ്റുപുറത്തുനിന്ന് ആരംഭിക്കുന്ന അരീത്തോട് നിരണം കാട്ടുനിലം, തോട്ടടി, തലവടി, വട്ടടി, പണ്ടങ്കരി ഭാഗത്തുകൂടി ഒഴുകി വീണ്ടും എടത്വയിൽ വെച്ച് മണിമലയാറിെൻറ ശാഖയിൽ ചേരുന്നു. നീരേറ്റുപുറം മുതൽ പാണ്ടങ്കരിവരെ ഭാഗത്താണ് അതിജീവനം ഏറെ വേണ്ടത്. പുളിക്കീഴിൽനിന്ന് എടത്വ, എറണാകുളം ഭാഗത്തേക്ക് നേരേത്ത ബോട്ട് സർവിസ് ഉണ്ടായിരുന്നു. അരീത്തോട് അടുത്ത കാലംവരെ പ്രധാന മത്സ്യബന്ധനകേന്ദ്രം കൂടിയായിരുന്നു. അരീത്തോട്ടിൽനിന്നാണ് ചരിത്രപ്രാധാന്യമുള്ള കോട്ടച്ചാൽ ആരംഭിക്കുന്നത്. പല ഭാഗത്തും വീതി കുറഞ്ഞു. നീഴൊഴുക്ക് നിലച്ചതോടെ ഇതിെൻറ തീരത്തുള്ള നിരണത്തുതടം, എട്ടിയാരുമുട്ടിൽ, കോതക്കേരി പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് വെള്ളം കിട്ടുന്നില്ല. അരീത്തോട്ടിൽ ജലനിരപ്പ് താണതോടെ തീരത്തുള്ള കിണറുകളിലും വെള്ളമില്ല. തീരം അളന്നുതിരിച്ച് ആഴം കൂട്ടണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. അരീത്തോട് സംരക്ഷണവുമായി ബന്ധപ്പെട്ട യോഗം തലവടി പഞ്ചായത്ത് പ്രസിഡൻറ് ജനൂബ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മണിദാസ് വാസു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. വർഗീസ്, അനുരൂപ് മരങ്ങാട്ട്, രമ മോഹൻ എന്നിവർ സംസാരിച്ചു. മെത്രാപ്പോലീത്തക്ക് യാത്രയയപ്പ് തിരുവല്ല: അമേരിക്കൻ ഐക്യനാടുകളിൽ സഭ നേരിടുന്ന വെല്ലുവിളികളെ ആത്്മീയമായി നേരിടാൻ ഡോ. ഫിലിപ്പോസ് മെത്രാപ്പോലീത്ത തയാറാകണമെന്ന് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത. അമേരിക്ക, കാനഡ രൂപതയുടെ ചുമതലകളിലേക്ക് നിയുക്തനായ ഡോ. ഫീലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് നൽകിയ അനുമോദന-യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷതവഹിച്ചു. കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ്, അക്കീരമൺ കാളിദാസഭട്ടതിരിപ്പാട്, മോൺ. ചെറിയാൻ താഴമൺ, ഫാ. ചെറിയാൻ ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.