മദ്യനയം: സർക്കാറിനെതിരെ ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം

ചങ്ങനാശ്ശേരി: മദ്യത്തി​െൻറ ലഭ്യത ക്രമേണ കുറച്ച് മദ്യമുക്ത കേരളം സൃഷ്ടിക്കുന്ന നയമായിരിക്കും തങ്ങളുടേതെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഘടകവിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഒക്ടോബറിലെ 'വേദപ്രചാര മധ്യസ്ഥ'നിലെ നാശം വിതക്കുന്ന മദ്യവിപത്തും മനുഷ്യക്ഷേമ വിരുദ്ധമായ മദ്യനയവും എന്ന തലക്കെട്ടോടുകൂടിയ സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വീട്ടിലും നാട്ടിലും വഴിയോരങ്ങളിലും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തു പോലും മദ്യം ലഭ്യമാകുന്ന നയമാണ് സർക്കാറിനുള്ളത്. ഇത് വാഗ്ദാന ലംഘനവും വിശ്വാസവഞ്ചനയുമാണ്. ഈ മദ്യനയത്തില്‍നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിച്ച് സമൂഹത്തി​െൻറ തന്നെ തകര്‍ച്ചക്ക് അവസരമൊരുക്കിയ സര്‍ക്കാറെന്ന് ചരിത്രം വിധിയെഴുതും. സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 17ന് തിരുവനന്തപുരത്ത് നടക്കുന്ന ബഹുജന പ്രക്ഷോഭത്തിനു പിന്തുണ നല്‍കണമെന്നും ഇടയലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.