ആപ്പാഞ്ചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ മാന്നാർ എളമക്കുടി ക്ഷേത്രത്തിൽ അബ്രാഹ്മണനായ മേൽശാന്തി സുനീഷ് ഗോപാലനെ ക്ഷേേത്രാപദേശകസമിതിയിലെ ചില അംഗങ്ങൾ മാനസ്സികമായി പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയമാർച്ചും ധർണയും നടത്തി. മാന്നാർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് കെ.പി. കേശവൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ശാഖ സെക്രട്ടറി സജീന്ദ്രൻ പെരുമ്പുഴ അധ്യക്ഷത വഹിച്ചു. ആപ്പാഞ്ചിറയിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു. ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക് എരുമേലി: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്. വെച്ചൂച്ചിറ പടിഞ്ഞാറേമുറിയില്‍ രാഹുല്‍ കുഞ്ഞുമോനാണ് പരിക്കേറ്റത്. മണിപ്പുഴക്ക് സമീപം ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം. പ്രാഥമിക ശുശ്രൂഷക്കുശേഷം ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനുകൈമാറി ചങ്ങനാശ്ശേരി: നാലുകോടി ജെ.സി.ഐയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച നൂതന മാതൃകയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മന്ത്രി മാത്യു ടി. തോമസ് നാടിനുസമര്‍പ്പിച്ചു. ജെ.സി.ഐ നാലുകോടി പ്രസിഡൻറ് ജോഷി ജോസഫ് അധ്യക്ഷതവഹിച്ചു. ജെ.സി.ഐ സോണ്‍ പ്രസിഡൻറ് മധു മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ജില്ല പഞ്ചായത്ത് അംഗം വി.കെ. സുനില്‍കുമാര്‍, എബി വര്‍ഗീസ്, റാണി ജോസഫ്, കൃഷ്ണകുമാര്‍, ഡോ. ജോസി മാത്യു, സജി ആലത്തുംമൂട്ടില്‍, സിബിച്ചന്‍ ഒട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.