വ​നി​ത​പൈ​ല​റ്റു​മാ​ർ മി​ഗ്​ യു​ദ്ധ​വി​മാ​നം പ​റ​ത്തും

ഹിന്ദോൻ (യു.പി): വ്യോമസേനയിലെ ആദ്യത്തെ മൂന്നു വനിത പൈലറ്റുമാർ ഏറെ പ്രഹരശേഷിയുള്ള മിഗ്-21 ബൈസൺ യുദ്ധവിമാനങ്ങൾ പറത്തും. അവനി ചതുർവേദി, ഭാവന കാന്ത്, മോഹന സിങ് എന്നിവരാണ് സേനയിൽ ചരിത്രംകുറിക്കാനൊരുങ്ങുന്നത്. ഇവരുടെ പരിശീലനം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാകും. ഒരുമാസത്തിനകം ഇവർ മിഗ് വിമാനം പറത്തും. പുതിയ യുദ്ധവിമാനം ഉപയോഗിക്കുന്നതിലൂടെ വനിതപൈലറ്റുമാരുടെ വൈദഗ്ധ്യം ഉയർത്താൻ സാധിക്കുമെന്ന് വ്യോമസേനമേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞു. മിഗ് 21 ബൈസൺ വിമാനങ്ങളിൽ കഴിവുതെളിയിച്ചാൽ വനിതപൈലറ്റുമാരെ മറ്റ് യുദ്ധവിമാനങ്ങൾ പറത്താൻ നിയോഗിക്കും. വ്യോമസേനദിനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനെത്തിയ എയർ ചീഫ് മാർഷൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഒന്നരവർഷം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ പറത്താൻ വനിതപൈലറ്റുമാരെ തെരഞ്ഞെടുക്കാൻ സർക്കാർ തീരുമാനിച്ചത്. അടുത്ത ബാച്ചിലേക്കുള്ള മൂന്ന് വനിതപൈലറ്റുമാരെ പരിശീലനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.