മാധ്യമങ്ങളെ നിയന്ത്രിക്കാൻ കാരണം ഭയം ^പി. പ്രസാദ്​

മാധ്യമങ്ങളെ നിയന്ത്രിക്കാൻ കാരണം ഭയം -പി. പ്രസാദ് പത്തനംതിട്ട: അധികാരത്തിനു കീഴിലെ മണ്ണ് നഷ്ടമാകുമോയെന്ന ഭയം മൂലമാണ് മാധ്യമങ്ങളെയടക്കം നിയന്ത്രിക്കാനുള്ള ശ്രമമെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതി അംഗവും ഭവന നിർമാണ ബോർഡ് ചെയർമാനുമായ പി. പ്രസാദ്. അവരാണ് ഒരു കേന്ദ്രത്തിൽനിന്ന് തയാറാക്കുന്ന വാർത്തകൾ മാത്രം വന്നാൽ മതിയെന്ന് ശഠിക്കുന്നത്. എല്ലാം നിരീക്ഷിക്കുന്ന കണ്ണുകൾ ഉണ്ടാകുേമ്പാൾ ധാർമികത മറച്ചുവെക്കേണ്ടി വരും. പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന ഷാജി അലക്സ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ അധികാര കേന്ദ്രത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നതിനാലാണ് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്. അധികാരത്തിന് എതിരെ വരുന്ന വാർത്തകളെ അവർ ഭയക്കുന്നു. ആ ഭയം ഒരു രാജ്യത്തി​െൻറ വികാരമാക്കി മാറ്റാനുള്ള ശ്രമമാണ് ഭരണാധികാരികൾ നടത്തുന്നത്. സെപ്റ്റംബറിൽ ഗൗരി ലേങ്കഷ് അടക്കം മൂന്ന് മാധ്യമപ്രവർത്തകർ രാജ്യത്ത് കൊല്ലപ്പെട്ടത് അവർ സ്വീകരിച്ച നിലപാടുകളുടെയും ധാർമികതയുടെയും പേരിലായിരുന്നു. മാധ്യമ സ്വാതന്ത്ര്യം അപഹരിക്കുന്നതിലൂടെ രാജ്യത്തി​െൻറ സ്വതന്ത്ര്യമാണ് പരിമിതപ്പെടുത്തുന്നത്. ഫോർത്ത് എസ്റ്റേറ്റിന് മരണം സംഭവിച്ചാൽ എന്ത് സംഭവിക്കുമെന്നാണ് ചിലർ ചോദിക്കുന്നത്. മരണം ജനാധിപത്യത്തിനായിരിക്കും എന്നതാണ് മറുപടി. ജനാധിപത്യത്തെ പണാധിപത്യം തട്ടിക്കൊണ്ടുപോകാൻ പാടില്ല. ദുർമേദസ്സുകളെ ചുമക്കേണ്ടതല്ല ജനാധിപത്യം. ഒരു ദൈവത്തി​െൻറയും വാഹനമല്ലാത്ത നായ് എപ്പോഴും സത്യം വിളിച്ചുപറയുന്നത് പോലെ ജനാധിപത്യത്തി​െൻറ കാവൽനായ്ക്കൾക്കും കഴിയണമെന്നും അദ്ദേഹം പ്രസാദ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും കെ.ആർ. പ്രഹ്ലാദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.