സംസ്കാരങ്ങളുടെ സമന്വയം ആവശ്യം -കാതോലിക്ക ബാവ മംഗലാപുരം: സംസ്കാരങ്ങളുടെ സമന്വയമാണ് ഇന്നത്തെ ആവശ്യമെന്നും ബഹുസ്വരത നിലനിർത്തി ദേശീയ ഐക്യം സാധ്യമാക്കണമെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. മലങ്കര ഓർത്തഡോക്സ് സഭ ബ്രഹ്മവാർ ഭദ്രാസനത്തിെൻറ മംഗലാപുരം കങ്കണാടിൽ പണിയുന്ന പുതിയ ആസ്ഥാന മന്ദിരത്തിനു ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മംഗലാപുരത്ത് എത്തുന്ന വിദ്യാർഥികൾക്ക് ഉപകരിക്കുന്ന ഗൈഡൻസ് സെൻററായി പുതിയ കേന്ദ്രം പ്രവർത്തിക്കണമെന്ന് കാതോലിക്ക ബാവ നിർദേശിച്ചു. പഴയ പള്ളികളുടെ തനിമ പരിരക്ഷിച്ചുവേണം പുതിയ ആലയങ്ങൾ പണിയാനെന്ന് മംഗലാപുരം എം.എൽ.എ ജെ.ആർ. ലോബോ അഭിപ്രായപ്പെട്ടു. സക്കറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ജെ.ആർ. ലോബോ എം.എൽ.എ, ഫാ. ഡോ. എം.ഒ. ജോൺ, ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, അഡ്വ. ബിജു ഉമ്മൻ, ഫാ. കുര്യാക്കോസ് തോമസ്, ഫാ. വി.സി. ജോസ് എന്നിവർ സംസാരിച്ചു. ഭദ്രാസന ഓഫിസ്, ചാപ്പൽ, കോൺഫറൻസ് ഹാൾ, ഡോർമിറ്ററി എന്നിവ ഉൾക്കൊള്ളളുന്നതാണ് പുതിയ ഭദ്രാസന കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.