ഒാ​േട്ടായുമായി കൂട്ടിടിച്ച്​ ഒാടയിലേക്ക്​ തെറിച്ചുവീണ ​ൈബക്ക്​ യാത്രക്കാരൻ രക്തംവാർന്ന്​ മരിച്ചു

കോട്ടയം: ഒാേട്ടായുമായി കൂട്ടിയിടിച്ച് ഒാടയിേലക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരൻ രക്തംവാർന്ന് മരിച്ചു. വെള്ളുകുന്നേല്‍ വി.പി. ശശിയുടെ മകന്‍ വി.എസ്. സുജിത്ത് ബാബുവാണ് (22) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ന് ഞാലിയാകുഴി പാതിയാപ്പള്ളി കടവിന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഒാടയിലേക്ക് തെറിച്ചുവീണ സുജിത്ത് അരമണിക്കൂറോളം ഒാടയിൽ കിടന്നതായി പറയപ്പെടുന്നു. പിന്നീട് ഇതുവഴി എത്തിയ യാത്രക്കാര്‍ സുജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടിമതയിലുള്ള സ്വകാര്യ ടു വീലര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. മാതാവ്: സരിത, സഹോദരന്‍: സുമിത്ത് ബാബു (പ്ലസ് ടു വിദ്യാര്‍ഥി). സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വാകത്താനം പി.ആർ.ഡി.എസ് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.