നഗരപാതകളിൽ കുഴിനിറഞ്ഞു; ഇഴഞ്ഞുനീങ്ങി വാഹനങ്ങൾ, കുരുങ്ങി നഗരം

കോട്ടയം: നഗരപാതകളിൽ വീണ്ടും കുഴികൾ നിറഞ്ഞു. അടുത്തിടെ ഇടവിട്ട് ചെയ്ത മഴയിലാണ് നഗരത്തിലെ മിക്കറോഡുകളിലും കുഴി രൂപപ്പെട്ടത്. ഇതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ഗതാഗതക്കുരുകിനും ഇടയാക്കുന്നു. തിരക്ക് ഏറെയുള്ള സമയത്ത് വാഹനങ്ങളുടെ മെല്ലപ്പോക്ക് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. കുഴി വ്യാപകമായതിനെതുടർന്ന് ആഴ്ചകൾക്കുമുമ്പ് ചില ഭാഗങ്ങളിൽ താൽക്കാലികമായി നികത്തിയിരുന്നു. എന്നാൽ, പിന്നീട് പെയ്ത മഴയിൽ നികത്തിയ ഭാഗങ്ങളിലടക്കം റോഡുകൾ തകരുകയായിരുന്നു. നാഗമ്പടത്തുനിന്ന് ബേക്കർ ജങ്ഷനിലേക്കുള്ള വഴിയിൽ മൂന്നിടത്താണ് വലിയ കുഴികൾ രൂപപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഭാഗത്താണിത്. ബേക്കർ ജങ്ഷനിലേക്കുള്ള കയറ്റിത്തിലെ കുഴികൾ ഡ്രൈവർമാർക്ക് ദുരിതം സൃഷ്ടിക്കുന്നുമുണ്ട്. പലപ്പോഴും ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ബേക്കർ സ്കൂളിനുമുന്നിലും വലിയ കുഴിയാണുള്ളത്. ട്രാഫിക് െഎലൻറിന ്സമീപെത്ത വലിയ കുഴി അടുത്തിടെ നികത്തിയെങ്കിലും റോഡ് വീണ്ടും തകർന്നു. പുളിമൂട് ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്തേക്കുള്ള റോഡിലും സ്റ്റാൻഡിനുമുന്നിൽ പല ഭാഗത്തും കുഴിയുണ്ട്. പുളിമൂട് റോഡിൽ പലപ്പോഴും വാഹനക്കുരുക്കിനും ഇത് കാരണമാകുന്നു. റെയിൽേവ സ്റ്റേഷൻ ഭാഗം, കഞ്ഞിക്കുഴി, ബസേലിയോസ് കോളജ് എന്നിവിടങ്ങളിലും റോഡ് തകർന്നു. കോട്ടയം-കുമരകം റോഡി​െൻറ വിവിധ ഭാഗങ്ങളിലും കോടിമത നാലുവരി പ്പാതയിലും കുഴികളേറെയാണ്. മെറ്റലി​െൻറ അടിയിൽ ചളി കൂടുതലുള്ളതാണ് ഇവിടത്തെ റോഡ് തകരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. നാട്ടകം ഗവ.കോളജി​െൻറ ഭാഗത്ത് റോഡുപണിയുടെ ഭാഗമായി ഒരുഭാഗം ഇളക്കിയിട്ടിരിക്കുകയുമാണ്. ഇത് പുനർനിർമിക്കാനും നടപടിയില്ല. മണിപ്പുഴയിലെ നവീകരണജോലി പൂർത്തിയായശേഷം കോടിമതയിലും അറ്റകുറ്റപ്പണി നടത്തുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. അതേസമയം, കെ.എസ്.ടി.പി നവീകരണപ്രവർത്തനങ്ങൾ നടത്തേണ്ട ബേക്കർ ജങ്ഷൻ അടക്കമുള്ള ഭാഗങ്ങളിലെ പണി ൈവകുമെന്നാണ് വിവരം. മൂന്നുമാസമെങ്കിലും ഇതിന് കാത്തിരിക്കേണ്ടിവരും. നഗരത്തിൽ ബേക്കർ ജങ്ഷൻ, നാഗമ്പടം ജങ്ഷൻ, സീസർ ജങ്ഷൻ എന്നിവിടങ്ങളിലാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുക. ഇതിെനാപ്പമാകും ഇൗ ഭാഗത്തെ റോഡ് നവീകരിക്കുക. ഇവിടെ അപകടം ഒഴിവാക്കാൻ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.