ഭൂമിയില്ലാത്തവർക്ക്​ ഭൂമിയും വീടും നൽകണം ^സി.പി.എം

ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകണം -സി.പി.എം പത്തനംതിട്ട: ഭൂമിയും വീടുമില്ലാത്തവർക്കെല്ലാം ഭൂമി നൽകണമെന്നതാണ് സി.പി.എം നിലപാടെന്ന് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. ചെങ്ങറ സമരക്കാരോടും ഇതേ നിലപാടാണ്. ചെങ്ങറ സമരം തകർക്കൻ സി.പി.എം ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങറ സമരഭൂമിയിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ചും ദേഹപരിശോധന നടത്തിയും സമാന്തര ഭരണം നടത്തുന്നതിനെയാണ് സി.പി.എം എതിർക്കുന്നത്. ചെങ്ങറക്ക് മാത്രമായി പ്രത്യേക നിയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.