കോൺഗ്രസിന് അവസരം നൽകിയാൽ ആറുമാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കും -രാഹുൽ അമേത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം പാഴാക്കാതെ തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും പരിഹരിക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സാധിക്കുന്നില്ലെങ്കിൽ കോൺഗ്രസിന് അവസരം നൽകണമെന്നുപറഞ്ഞ അദ്ദേഹം, അവസരം ലഭിച്ചാൽ ആറുമാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അവകാശപ്പെട്ടു. ജില്ല ഭരണകൂടത്തിെൻറ വിലക്കിനെത്തുടർന്ന് വിവാദമായ അമേത്തി സന്ദർശനത്തിെൻറ ആദ്യദിനമാണ് രാഹുൽ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. ജി.എസ്.ടി വിഷയത്തിലും രാഹുൽ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിച്ചു. നികുതി നിരക്ക് 18 ശതമാനത്തിൽ കൂടരുതെന്നും അദ്ദേഹം പറഞ്ഞു. മോദി സമയം പാഴാക്കുന്നത് അവസാനിപ്പിക്കുകയും വാഗ്ദാനം ചെയ്തതുപോലെ രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുകയും വേണം. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളാണിത്. ഇത് പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ മോദി തുറന്നുപറയണം. കോൺഗ്രസിന് അവസരം തന്നാൽ ആറുമാസംകൊണ്ട് പരിഹരിക്കും-രാഹുൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.