സല്‍മാന്‍ രാജാവ്​ റഷ്യയിൽ

സൗദി ഭരണാധികാരി റഷ്യ സന്ദർശിക്കുന്നത് ആദ്യം ജിദ്ദ: സൽമാൻ രാജാവി​െൻറ റഷ്യൻ സന്ദർശനത്തിന് തുടക്കം. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അദ്ദേഹം ജിദ്ദയില്‍നിന്ന് യാത്രതിരിച്ചത്. റഷ്യന്‍ പ്രസിഡൻറ് വ്ലാദിമിര്‍ പുടി​െൻറ പ്രത്യേക ക്ഷണപ്രകാരമാണ് യാത്ര. ആദ്യമായാണ് സൗദി രാജാവ് റഷ്യ സന്ദർശിക്കുന്നത്. ചരിത്രസന്ദർശനത്തിന് പുറപ്പെട്ട രാജാവിനെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാൻ, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അൽ ഫൈസൽ, ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് തുടങ്ങി രാജകുടുംബത്തിലും ഭരണതലത്തിലുമുള്ള ഉന്നതര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയാക്കി. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങള്‍ റഷ്യന്‍ പ്രസിഡൻറുമായി സൽമാൻ രാജാവ് ചർച്ചചെയ്യും. സൈനിക സഹകരണം, സൗദി–റഷ്യ ആണവകരാര്‍ ഉള്‍പ്പെടെ നിരവധി കരാറുകള്‍ അടുത്ത ദിവസം ഒപ്പുവെച്ചേക്കും. രാജാവി​െൻറ സന്ദര്‍ശനം കൂടുതൽ ദിവസമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തികലോകം കാണുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംേകാ, പെട്രോകെമിക്കല്‍ ഭീമനായ സാബിക് എന്നിവയുമായി റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനികള്‍ വിവിധ കരാറുകൾ ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലും പുതിയ പെട്രോൾ, പെട്രോകെമിക്കല്‍ പ്ലാൻറുകള്‍ തുറക്കാനുള്ള ധാരണയാണ് ഒപ്പുവെക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.