സഹോദയ കലോത്സവം: ഗിരിദീപം ബഥനി സെൻട്രൽ സ്​കൂൾ മുന്നിൽ

ഏറ്റുമാനൂർ: കോട്ടയം സഹോദയ കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാരായ വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളി​െൻറ മന്നേറ്റം. ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 236 പോയൻറുമായാണ് ഇവർ കുതിക്കുന്നത്. പാലാ ചാവറ പബ്ലിക് സ്കൂൾ 218 പോയൻറുമായി രണ്ടാം സ്ഥാനത്തും 205 പോയൻറുമായി കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യദിനം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളാണ് അരങ്ങേറിയത്. ബുധനാഴ്ച മോണോആക്ട്, ഓട്ടന്തുള്ളൽ ഉൾപ്പെടെ നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള പ്രതിഭകളാണ് മേളയിൽ മാറ്റുരക്കുന്നത്. വ്യാഴാഴ്ച സമാപിക്കും. സമാപനസമ്മേളനത്തിൽ നടൻ ജയറാം സമ്മാനവിതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.