ഗ്യാസ്​ സിലണ്ടറുമായി വന്ന ലോറിയും കാറും കൂട്ടിയിടിച്ചു

കോട്ടയം: എം.സി റോഡിൽ അടിച്ചിറയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കാറും കൂട്ടിയിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഭാരത് ഗ്യാസി​െൻറ സിലിണ്ടുമായിയെത്തിയ ലോറി കാറിൽ ഇടിക്കുകയായിരുന്നു. കാറി​െൻറ മുൻവശം പൂർണമായും തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് െപാലീസെത്തി വാഹനങ്ങൾ നീക്കിയതോടെയാണ് പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.