സി.ഡി.എം മെഷീനിൽ പണം നിക്ഷേപിക്കാനെത്തുന്നവരിൽനിന്ന്​​​ പണം തട്ടുന്ന സംഘത്തിലൊരാൾ അറസ്​റ്റിൽ

കോട്ടയം: എ.ടി.എം കൗണ്ടറുകളിലെ സി.ഡി.എം മെഷീനിൽ പണം നിക്ഷേപിക്കാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് പണം തട്ടുന്ന സംഘത്തിലൊരാൾ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ രാജേഷ് സഹാനിയെയാണ്(35) കഴിഞ്ഞദിവസം കോട്ടയം വെസ്റ്റ് എസ്.ഐ എം.ജെ. അരുണി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്ത് നാലുപേരിൽനിന്നായി രണ്ടുലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കോട്ടയം നഗരത്തിലെ എസ്.ബി.ഐയുടെ പ്രധാന ശാഖയോടുചേർന്ന് കാഷ് െഡപ്പോസിറ്റ് മെഷീൻ(സി.ഡി.എം) കൗണ്ടറിൽനിന്നാണ് ഇയാൾ തൊഴിലാളികളെ കബിളിപ്പിച്ചിരുന്നത്. കൗണ്ടറിൽ പണം നിക്ഷേപിക്കാനെത്തുന്നവരുടെ ക്യൂവിൽ ആദ്യം ഇടംപിടിക്കും. തുടർന്ന് ഇതര സംസ്ഥാനക്കാരെത്തുമ്പോൾ കൗണ്ടറിൽ കടന്ന് പണം നിക്ഷേപിക്കാനെന്ന വ്യാജേന കൈയിൽ കരുതിയിരിക്കുന്ന വ്യാജ നോട്ടുകെട്ടെടുക്കും. അഞ്ഞൂറി​െൻറയോ രണ്ടായിരത്തി​െൻറയോ ഒരോ നോട്ടുമാത്രമാകും കെട്ടി​െൻറ മുകളിലുണ്ടാവുക. ബാക്കി നോട്ടി​െൻറ അളവിൽ മുറിച്ചെടുത്ത പേപ്പറുകളാകും. ഇതര സംസ്ഥാനക്കാരെത്തുമ്പോൾ ആ മെഷീൻ കേടാണ് മറ്റേതിൽ നിക്ഷേപിക്കാമെന്നുപറഞ്ഞ് സഹായിക്കാൻ ഒപ്പം ചേരും. തുടർന്ന് പ്രതി കൈയിൽ കരുതിയ വ്യാജ നോട്ടുകെട്ട് നിക്ഷേപിക്കാനെത്തുന്നയാളുടെ കൈവശം സൂക്ഷിക്കാനേൽപിച്ച് അവരുടെ കൈയിലുള്ള പണം കൈക്കലാക്കും. തുടർന്ന് തന്ത്രപരമായി മുങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. മരുന്നു മണപ്പിച്ച് മയക്കിയും പണം കവർന്നിരുന്നു. ചങ്ങനാശ്ശേരി, പത്തനംതിട്ട എന്നിവിടങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി വ്യക്തമായി. പ്രതി രാജേഷ് സഹാനി റാന്നിയിലാണ് താമസം. ഇയാളുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.