കോട്ടയം: രാജ്യതലസ്ഥാനത്തെ നഴ്സിങ് സമരത്തിനു പിന്തുണ നൽകാൻ മത്സരിക്കുന്ന സർക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും കോട്ടയത്തെ സമരത്തിനുനേരെ കണ്ണടക്കുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടും പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം മൗനത്തിൽ തന്നെ. സർക്കാർ തലത്തിലും കാര്യമായ ഇടപെടലുകളൊന്നുമുണ്ടായിട്ടില്ല. വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആക്ഷേപവും ശക്തമാണ്. ഡൽഹിയിലെ നഴ്സിങ് സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവിടത്തെ മുഖ്യമന്ത്രി അരവിന്ദ് െകജ്രിവാളിന് കത്തെഴുതിയ മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടി ഇതിനു തെളിവാണെന്ന് യു.എൻ.എ നേതൃത്വം ആരോപിക്കുന്നു. ഡൽഹി സമരത്തിലെ പിണറായിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, രണ്ടുമാസമായി സമരരംഗത്തുള്ള കോട്ടയത്തെ നഴ്സുമാരുെട വേദന എന്തുെകാണ്ട് അദ്ദേഹം കാണുന്നില്ലെന്നും ഇവർ ചോദിക്കുന്നു. സി.പി.എം ജില്ല നേതൃത്വത്തിെൻറ ഇടപെടലാണ് സമരത്തോടുള്ള സർക്കാർ നിസ്സംഗതക്ക് കാരണമെന്ന ആക്ഷേപവും ശക്തമാണ്. രണ്ടുമാസമായി നേതാക്കളുടെ കൺമുന്നിൽ നടക്കുന്ന സമരത്തിൽ സി.പി.എമ്മോ സി.െഎ.ടി.യു ജില്ല നേതൃത്വമോ ഇടപെട്ടിട്ടില്ല. ഇത് പാർട്ടിയിലും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ചില നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സി.പി.എം ജില്ല നേതൃത്വത്തിലെ ഒരു ഉന്നതൻ മാനേജ്മെൻററിെൻറ ആളായി രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇദ്ദേഹത്തിെൻറ സമ്മർദം കാരണമാണേത്ര സർക്കാർതലത്തിൽ ഇടപെടലൊന്നും ഉണ്ടാകാത്തത്. അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സി.െഎ.ടി.യു ജില്ല നേതൃത്വത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിെൻറയും െഎ.എൻ.ടി.യു.സിയുടെയും നിലപാടും മുഖം തിരിക്കൽ തന്നെ. ഉമ്മൻ ചാണ്ടിയടക്കം നിരവധി നേതാക്കൾ ദിനേന എത്തുന്ന കോട്ടയത്തെ സമരത്തിൽ ഫലപ്രദമായ ഒരുഇടപെടലിനും ഇവർ തയാറായിട്ടില്ല. ബി.ജെ.പിയും സമാനനിലപാടിലാണ്. രാഷ്ട്രീയ കക്ഷികളുമായി ആശുപത്രി മാനേജ്മെൻറിനുള്ള അടുത്തബന്ധമാണ് സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ കാരണമെന്നും സമരരംഗത്തുള്ള നഴ്സുമാർ പറയുന്നു. വിഷയത്തിൽ തൊഴിൽവകുപ്പും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. തുടക്കത്തിൽ ചർച്ച നടത്തിയ അധികൃതർ പിന്നീട് അനങ്ങിയിട്ടില്ല. മറ്റിടങ്ങളിെല നഴ്സിങ് സമരങ്ങളില്ലെല്ലാം തൊഴിൽവകുപ്പ് ഫലപ്രദമായി ഇടപെട്ടപ്പോൾ ഭാരത് ആശുപത്രി വിഷയത്തിൽ മാറിനിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും യു.എൻ.എ ആരോപിക്കുന്നു. ഒരുവിഭാഗം മാധ്യമങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ആശുപത്രിക്ക് മുന്നിലായിരുന്ന സമരം ഇപ്പോൾ തിരുനക്കര പഴയ സ്റ്റാൻഡിനു മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ജനപക്ഷം, എസ്.യു.സി.െഎ, ആംആദ്മി പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങൾ ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്. അടുത്തിടെ ഹൈകോടതിയുടെ മധ്യസ്ഥയിൽ ചർച്ച നടന്നിരുന്നെങ്കിലും പ്രശ്നപരിഹാരത്തിനു വഴിതുറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.