തിരുവനന്തപുരം: വേമ്പനാട്ട് കായലിൽ വ്യാപകൈകയേറ്റം നടന്നെന്ന് വ്യക്തമാക്കി ഉപഗ്രഹചിത്രമടക്കം തെളിവുകളുമായി ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പരിഷത്ത്രൂപവത്കരിച്ച കായൽ കമീഷൻ റിപ്പോർട്ടിൽ കായൽൈകയേറ്റം ഗുരുതരമായ അവസ്ഥയിലാെണന്ന് അടിവരയിട്ട് സൂചിപ്പിക്കുന്നു. റവന്യൂ രേഖകൾ പരിശോധിച്ച് കായലിെൻറ അതിർത്തി നിർണയിക്കണം. കായൽ ഉൾപ്പെടെ പൊതുഭൂമിയിലെ കൈയേറ്റം കണ്ടെത്തി അടയാളപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. പൊതു സ്വത്തായ കായൽ വ്യക്തികളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി കൈയേറിയിട്ടുണ്ട്. അതെല്ലാം അടിയന്തര പ്രാധാന്യത്തോടെ സമയബന്ധിതമായി ഒഴിപ്പിക്കണം. റിസോർട്ടുകൾ പലതും നിർമിച്ചിരിക്കുന്ന തീരദേശപരിപാലന നിയമവും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചാണ്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുള്ള കൈയേറ്റം തിരിച്ചുപിടിച്ച് പൊതുനിയന്ത്രണത്തിലാക്കണം. അനിയന്ത്രിതമായ ടൂറിസം വേമ്പനാട്ടുകായലിനെ തകർെത്തന്നും റിപ്പോർട്ടിൽ പറയുന്നു. പാരിസ്തിഥിക തകർച്ചയോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും ടൂറിസം പരാജയപ്പെട്ടു. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നിയമവിരുദ്ധമായ നിർമാണം വ്യാപകമാണ്. ഹൗസ് ബോട്ടുകളുടെ കാര്യത്തിൽ ഗുരുതരമായി നിയമലംഘനമാണ് നടക്കുന്നത്. ആലപ്പുഴ മുൻ കലക്ടർ എൻ. പത്മകുമാർ കമീഷന് നൽകിയ മൊഴിയനുസരിച്ച് 1000ത്തിലധികം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഒൗദ്യോഗികമായ ലൈൻസൻസുള്ളത് 634 ബോട്ടുകൾക്ക് മാത്രമാണ്. ഒരു ലൈസൻസിൽ രണ്ടും മൂന്നും ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. 2013ൽ പുതിയ ബോട്ടുകൾ അനുവദിക്കില്ലെന്ന ഉത്തരവിറക്കിയിരുന്നു. 35 ശതമാനം ബോട്ടുകൾ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടുവർഷം മുമ്പ് 470 ബോട്ടുണ്ടായിരുന്നത് ഇപ്പോൾ 634 ആയി. എൻജിനും ടോയ്െലറ്റും തള്ളുന്ന മാലിന്യത്തിനും കണക്കില്ല. ഉത്തരവാദിത്ത ടൂറിസം നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.