ഇടുക്കി: 20 കോടി വിലമതിക്കുന്ന പതിനേഴര കിലോ ഹഷീഷ് പിടികൂടിയ കേസിൽ ഒരാളെ കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം പ്രതി തൊടുപുഴ, കുന്നം പട്ടയകവല ഭാഗത്ത്, മുതുകാമ്പുറത്ത് ബിബിനെയാണ് (26) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അനിൽ ദിവാകരെൻറ ബന്ധുവിെൻറ ഡ്രൈവറായിരുന്നു ഇയാൾ. ഡ്രൈവറില്ലാത്ത സമയങ്ങളിൽ അനിലിെൻറ രാജാക്കാെട്ട സൂപ്പർ മാർക്കറ്റിെൻറ വാഹനം ഒാടിക്കാൻ തുടങ്ങിയതോടെയാണ് മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായത്. രണ്ടാം പ്രതി ബിജുവിെൻറ വിശാഖപട്ടണത്തെ ബന്ധുവിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന ഹഷീഷ് കൊണ്ടുവരാൻ പോയ ടവേര ഓടിച്ചിരുന്നത് ബിബിനാണ്. ഡോറിെൻറ ബീഡിങ് അഴിച്ചുമാറ്റാൻ കഴിയാതെ വന്നതോടെ മറ്റൊരു വാഹനത്തിലാണ് ഹഷീഷ് കൊണ്ടുവന്നത്. ഒന്നാം പ്രതി അനിൽ, മൂന്നാം പ്രതി ഷിനോ, അഞ്ചാം പ്രതി ബിജു എന്നിവരോടെപ്പം ടവേരയുമായി അകമ്പടി വന്നത് ബിബിനായിരുന്നു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ, എസ്.ഐ ജോബി തോമസ്, എ.എസ്.ഐ ബേസിൽ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് ബിബിനെ അറസ്റ്റ് ചെയ്തത്. ബിരുദധാരിയായ ബിബിൻ മൂന്നു വർഷം സെമിനാരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 20നാണ് വാഹനത്തിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നെടുങ്കണ്ടത്തുെവച്ച് പ്രത്യേക അന്വേഷണ സംഘം പതിനേഴര കിലോ ഹഷീഷ് പിടികൂടിയത്. അറസ്റ്റിലായ ആറ് പ്രതികളും മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്. കൃഷി ചെയ്തവർ, സാമ്പത്തിക സഹായം നൽകിയവർ തുടങ്ങി ഒമ്പതു പ്രതികൾ കൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.