തൊടുപുഴ: എസ്.എസ്.എഫ് ജില്ല ലോറേഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര വിദ്യാർഥി കൂട്ടായ്മ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉടുമ്പന്നൂരിൽ നടക്കും. ഇന്ത്യയുടെ ബഹുസ്വരതയും മതങ്ങൾക്കിടയിലെ ഐക്യവും തകർക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ വിദ്യാർഥികളെ ഒരുമിച്ചു കൂട്ടുകയാണ് പരിപാടികൊണ്ട് ലക്ഷ്യമാക്കുന്നത്. ജംഇയ്യതുൽ ഉലമ ജില്ല ട്രഷറർ അബ്ദുൽ ഹമീദ് ബാഖവി പതാക ഉയർത്തി തുടക്കം കുറിക്കും. സംസ്ഥാന ജീവനക്കാരുടെ ഏകാങ്ക നാടക മത്സരം ഇന്ന് തൊടുപുഴ: കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ചിട്ടുള്ള അഖില കേരള ഏകാങ്ക നാടക മത്സരം 'അരങ്ങ് 2017' തിങ്കളാഴ്ച തൊടുപുഴയിൽ നടക്കും. തൊടുപുഴ--മൂവാറ്റുപുഴ റോഡിൽ മർച്ചൻറ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരവേദി. രാവിലെ ഒമ്പതിന് നാടക പ്രവർത്തകയും ചലച്ചിത്രതാരവുമായ സജിത മഠത്തിൽ മത്സരം ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കലാസമിതികളാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. കുമളിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം ഇന്ന് കുമളി: ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുമളിയിൽ തിങ്കളാഴ്ച കൂട്ടയോട്ടം നടത്തും. എക്സൈസ് വകുപ്പ് കുമളിയിലെ മാസ്റ്റർ പീസ് ഫുട്ബാൾ ക്ലബുമായി ചേർന്നാണ് കൂട്ടയോട്ടം പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ചെളിമട കവലയിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കുമളി ടൗണിൽ സമാപിക്കും. ടൗണിലെ പൊതുവേദിയിൽ നടക്കുന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി ജയിംസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.