ഒാപറേഷൻ ഗുരുകുലം: വിദ്യാലയങ്ങളിൽനിന്ന്​ വിദ്യാർഥികൾ മുങ്ങുന്നു; കുട്ടികളിൽ ലഹരി ഉപയോഗം കൂടുന്നു

കോട്ടയം: ജില്ലയിൽ വിദ്യാലയങ്ങളിൽനിന്ന് മുങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നു. ഇൗ അധ്യയനവർഷം മാത്രം വിദ്യാലയങ്ങളിൽനിന്ന് എണ്ണായിരത്തോളം കുട്ടികളാണ് മുങ്ങിയത്. ഒാപറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി പൊലീസ് പുറത്തവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാർഥികൾ സ്ഥാപനങ്ങളിലെ ക്ലാസ് കട്ട്‌ ചെയ്യുന്നത് മനസ്സിലാക്കി നിരുത്സാഹപ്പെടുത്താൻ 2013ലാണ് ജില്ലയിൽ ഒാപറേഷൻ ഗുരുകുലം കർമപദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കിയതുമുതൽ നവംബർ 28 വരെ 30,045 വിദ്യാർഥികൾ ഹാജരായിട്ടില്ല. ഇവരില്‍ ആയിരത്തോളം കുട്ടികള്‍ വീട്ടിൽ അറിയാതെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് മുങ്ങിയതെന്ന് കണ്ടെത്തി. 570 വിദ്യാലയങ്ങളില്‍ ഗുരുകുലംപദ്ധതി നടപ്പാക്കിയെങ്കിലും 100ല്‍ താഴെ വിദ്യാലയങ്ങളില്‍നിന്ന് മാത്രേമ വിവരങ്ങള്‍ പൊലീസിനെ അറിയിക്കുന്നുള്ളൂ. വിദ്യാലയം, വിദ്യാർഥികളുടെ പേര് എന്നിവ രഹസ്യമായി സൂക്ഷിച്ചാണ് നടപടിയെടുക്കുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ചും ലൈഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്ന പെൺകുട്ടികളെക്കുറിച്ചും വിവരം ലഭിച്ചാൽ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഗുരുകുലം ടീം പ്രവർത്തിക്കുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ നിരവധിയാണ്. ആൺകുട്ടികളും പെൺകുട്ടികളും ഇക്കൂട്ടത്തിൽപെടും. പെൺകുട്ടികളെ പ്രണയത്തി​െൻറ വലയിലാക്കി ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാക്കുന്ന നിരവധി സംഘങ്ങളും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഗെയിമുകള്‍, സമൂഹമാധ്യമം തുടങ്ങിയവക്ക് അടിപ്പെട്ട നിരവധി കുട്ടികളെയും നേർവഴിയിലേക്ക് നടത്താനായി. ഇതുവരെ 150 കുട്ടികൾക്ക് കൗൺസലിങ് നൽകി. ലഹരിക്ക് അടിപ്പെട്ട് അതിഗുരുതരമായ അക്രമവാസനകള്‍ കാട്ടിയ പതിനഞ്ചിലധികം കുട്ടികൾക്കും പത്തിലധികം രക്ഷിതാക്കൾക്കും ആശുപത്രിയിൽ ചികിത്സ നൽകി. ഇതിനൊപ്പം അയൽവാസികളായ ആറോളം പേരിൽനിന്ന് നാലുവർഷമായി സ്വവർഗ ലൈംഗികപീഡനത്തിന് ഇരയായ രണ്ട് കുട്ടികളെ രക്ഷിച്ച് നിയമനടപടിയെടുത്തു. ബുദ്ധിമാന്ദ്യമുള്ള െപൺകുട്ടിയെ അപമാനിച്ചയാളെയും കുട്ടികളെ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കിയ സംഗീത അധ്യാപകനെതിരെയും നടപടിയെടുത്തു. പ്രണയത്തി​െൻറ മറവിൽ വിദ്യാലയങ്ങളിലെ അമ്പതിലധികം പെൺകുട്ടികളെ വശംവദരാക്കിയ സാമൂഹികവിരുദ്ധരെയും പിടികൂടി. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ഇരുന്നൂറിലധികം കുട്ടികളെയും കെണ്ടത്താൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ കൗമാരക്കാരായ കുട്ടികൾ കൂട്ടമായാണ് പ്രവൃത്തികളിൽ ഏർെപ്പടുന്നതെന്ന് ബോധ്യമായി. അമ്പതിലധികം വിദ്യാലയങ്ങളില്‍ വിദ്യാർഥികൾക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും സമൂഹമാധ്യമത്തി​െൻറ അപകടങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. സന്നദ്ധരായി ഗുരുകുലം ടീം സർവ സന്നാഹവുമായി പ്രവർത്തിക്കുന്ന ഗുരുകുലം ടീമിലേക്ക് വിളിച്ച് വിവരങ്ങൾ കൈമാറാം. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖി​െൻറ കീഴിൽ കോട്ടയം ഡിവൈ.എസ്.പി (അഡ്മിന്‍) വിനോദ് പിള്ള നോഡല്‍ ഓഫിസറായും കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യു ഓപറേഷൻ ഹെഡുമായാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. വിവരങ്ങൾ നൽകാൻ വിളിക്കുക. കോട്ടയം ഡിവൈ.എസ്.പി ഓഫിസ് - 0481-2564103, മൊബൈൽ- 9497990050, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (അഡ്മിന്‍) 9497990045, ഓപറേഷന്‍ ഗുരുകുലം കോഒാഡിനേറ്റർമാരായ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസർ കെ.ആർ. അരുണ്‍ കുമാര്‍ 9497931875, വനിത സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം. മിനിമോള്‍ 9497931888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.