കെ.പി.എം.എസ് സംവരണ സംരക്ഷണ റാലി സംഘടിപ്പിക്കും -പുന്നല കോട്ടയം: സർക്കാറിെൻറ സാമ്പത്തിക സംവരണ നിലപാടിനെതിരെ മനുഷ്യാവകാശദിനത്തിൽ കെ.പി.എം.എസ് തിരുവനന്തപുരത്ത് സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കേരള പുലയർ മഹിള ഫെഡറേഷെൻറ (കെ.പി.എം.എഫ്) സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തിൽ സമാന ചിന്താഗതിക്കാരായ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. സംവരണകാര്യത്തിൽ സർക്കാർ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണഘടനവിരുദ്ധ നിലപാടിനെതിരെ ഉയർന്ന എതിർപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ലൈല ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. മഹിളഫെഡറേഷൻ ജനറൽ സെക്രട്ടറി സുജ സതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. ജനാർദനൻ, ടി.എ. വേണു, എ. സനീഷ്കുമാർ, പി.കെ. രാജൻ, ബൈജു കലാശാല, സുബാഷ് കല്ലട, ദേവരാജ് പാറശാല, ലതിക സജീവ്, സി. സത്യവതി, അശ്വതി, കുഞ്ഞുകുഞ്ഞമ്മ ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.