മൂന്നാർ ഇരട്ടക്കൊല: മുഖ്യപ്രതി പിടിയിൽ

മൂന്നാർ: മൂന്നാർ സ്വദേശികളായ യുവാക്കളെ തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരുനൽവേലി സ്വദേശി മണിയെ തമിഴ്നാട് പൊലീസ് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. തേനി ജില്ല പൊലീസ് സൂപ്രണ്ട് ഭാസ്കർ കലക്ടർ വെങ്കിടാചലത്തിന് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. 19 കൊലപാതക കേസുകളിലെ പ്രതിയായ ഇയാൾ ഇപ്പോൾ ട്രിച്ചി ജയിലിലാണ്. ഒക്ടോബർ 14ന് രാത്രിയാണ് എല്ലപ്പെട്ടി സ്വദേശികളായ ശരവണൻ, ജോൺ പീറ്റർ എന്നിവരെ തമിഴ്നാട്ടിലെ ബോഡിമെട്ടിന് സമീപം മണി വെട്ടിക്കൊലപ്പെടുത്തിയത്. എല്ലപ്പെട്ടി സ്വദേശിയായ ചെല്ലദുരെയെ മദ്യം വിറ്റ സംഭവത്തിൽ ഒറ്റുകൊടുത്തതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ചെല്ലദുരെയും ഇപ്പോൾ ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.