കരാറുകാർ തയാറായില്ലെങ്കിൽ ഗുണഭോക്തൃസമിതിക്ക് പണി ഏറ്റെടുക്കാം

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികൾ ടെൻഡര്‍, റീ ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ചശേഷവും ഏറ്റെടുക്കാൻ കരാറുകാര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഗുണഭോക്തൃ കമ്മിറ്റിക്ക് പണിനടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഒാഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. 20 ലക്ഷം രൂപവരെ പ്രവൃത്തികള്‍ ഗുണഭോക്തൃസമിതി മുഖേന നിര്‍വഹണം നടത്തുന്നകാര്യം പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2017 ഡിസംബര്‍ അവസാനത്തോടെ 70 ശതമാനം പദ്ധതി വിഹിതം ചെലവിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതുവരെ 30 ശതമാനം പോലും എത്തിയില്ല. മിക്ക പഞ്ചായത്തിലും പദ്ധതി വിഹിതത്തി​െൻറ 50 ശതമാനവും നിര്‍മാണപ്രവൃത്തികള്‍ക്കാണ് ചെലവിടുന്നത്. കഴിഞ്ഞകാലങ്ങളില്‍ ഹോസ്പിറ്റല്‍ മാനേജ്‌മ​െൻറ് കമ്മിറ്റി, പി.ടി.എ, അംഗൻവാടി വെല്‍ഫെയര്‍ കമ്മിറ്റി എന്നിവക്ക് പരിധിയില്ലാതെ പദ്ധതിവിഹിതം ചെലവിടാന്‍ അനുമതിയുണ്ടായിരുന്നു. പിന്നീട് അത് 15 ലക്ഷമാക്കി. ഒപ്പം അഞ്ചുലക്ഷം രൂപവരെ മരാമത്ത് പ്രവൃത്തികള്‍ ഗുണഭോക്തൃസമിതി ചെയ്യുന്നതിന് തടസ്സം ഇല്ലായിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും വന്നതോടെ മരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവ്യക്തതവരുകയും പണി ഏറ്റെടുക്കാൻ കരാറുകാര്‍ തയാറാകാത്ത സാഹചര്യവുമുണ്ടായി. ഇതോടെ പദ്ധതിവിഹിതം ചെലവിടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, മാര്‍ച്ച് അവസാനിച്ചാലും മരാമത്ത് പണികള്‍ തീര്‍ക്കാനും പദ്ധതിവിഹിതം ചെലവിടാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. റീ ടെൻഡര്‍ ചെയ്ത പ്രവൃത്തികള്‍ ഇനി ഗുണഭോക്തൃസമിതിക്ക് കൈമാറണമെങ്കില്‍ തന്നെ പ്രോജക്ട്, എസ്റ്റിമേറ്റ് ഇവ റിവൈസ് ചെയ്തുവരണം. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഒാഡിനേഷന്‍ കമ്മിറ്റിക്ക് ആസൂത്രണമില്ലെന്നാണ് തദ്ദേശസ്ഥാപങ്ങളുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന ആക്ഷേപം. .................. കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ വിവിധ സാമൂഹിക കര്‍മവേദികളുടെ ഐക്യവേദിയായ ജാഗ്രത കേരളത്തി​െൻറ നേതൃത്വത്തിൽ സംവാദ പഠനപദ്ധതിക്ക് രൂപം നല്‍കി. ഉയിര്‍ത്തെഴുന്നേല്‍ക്കൂ, തിന്മകള്‍ക്കെതിരെ എന്നതാണ് പദ്ധതിയുടെ സന്ദേശം. കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഫാ. വി.സി. വർഗീസ് മുഴുത്തേറ്റ് അധ്യക്ഷതവഹിച്ചു. ഡോ. പ്രമീളാദേവി, അഡ്വ. ജോണ്‍ ജോസഫ്, എ.പി. ഷിഫാര്‍ മൗലവി അല്‍കൗസരി, സാബുസ്വാമി ഇടച്ചോറ്റി, പി.ടി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം.ടി. ഗോപി, ടി.എം. അസ്‌ലം, ഷീജ ഗോപിദാസ്, സിസ്റ്റർ ഫ്ലവർലിറ്റ്, എ.പി. ഷിഫാര്‍ മൗലവി, സാബു സ്വാമി, പി.എം. അബ്ദുസ്സമദ്, സുജാത ശിവകുമാര്‍ എന്നിവരെയും ചീഫ് കോഒാഡിനേറ്ററായി ഫാ. വി.സി. വർഗീസ് മുഴുത്തേറ്റിനെയും തെരഞ്ഞെടുത്തു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാടക പരിശീലകൻ അറസ്റ്റിൽ കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ നാടക പരിശീലകനെ അറസ്റ്റ് ചെയ്തു. കോട്ടയം കലക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബിയെയാണ് (47) ഇൗസ്റ്റ് സി.െഎ സാജു വർഗീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഭാര്യയുടെ സഹായത്തോടെ ചിത്രങ്ങൾ പക‌ർത്തി പ്രചരിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നതായി ഡിവൈ.എസ്.പി സഖറിയ മാത്യുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചിത്രത്തിലുള്ള പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തശേഷം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.