ഇടമലക്കുടിക്ക്​ സമീപം വൻ കഞ്ചാവ്​ വേട്ട

തൊടുപുഴ: ഇടമലക്കുടി- വാൽപാറ അതിർത്തിയിൽ 102 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ എറണാകുളം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡി​െൻറ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പിടിയിലായത്. നാലുദിവസം മുമ്പ് എക്‌സൈസ് ജോയൻറ് കമീഷനർ പി.കെ. മനോഹരന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് സ്‌പെഷൽ സ്‌ക്വാഡ് രൂപവത്കരിച്ച് കൊടുംകാട്ടിലേക്ക് എത്തിയത്. കഞ്ചാവ് കണ്ടെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. കാട്ടിൽ തങ്ങി രഹസ്യമായി നിരീക്ഷിക്കെവയാണ് രണ്ടുപേർ പിടിയിലായത്. തമിഴ്‌നാട്,- കർണാടക സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് ആദിവാസികളെ ഉപയോഗിച്ച് വിൽപന നടത്താൻ വേണ്ടി സൂക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. സ്‌ക്വാഡിൽ എറണാകുളം, ഇടുക്കി, മൂന്നാർ, ദേവികുളം, മറയൂർ റേഞ്ചുകളിലെ ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.