ആസിയാൻ ഉച്ചകോടി: കാർഷിക മേഖലയിൽ വൻ പ്രതിസന്ധി സൃഷ്​ടിക്കും -^ഇൻഫാം

ആസിയാൻ ഉച്ചകോടി: കാർഷിക മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും --ഇൻഫാം കോട്ടയം: ഫിലിപ്പൈൻസിൽ നടന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയുടെ കാർഷികമേഖല വൻ നിക്ഷേപങ്ങൾക്കായി ആഗോള കോർപറേറ്റുകൾക്ക് തുറന്നുകൊടുത്തതും നികുതിരഹിത അനിയന്ത്രിത കാർഷിക ഇറക്കുമതി അംഗീകരിച്ചതും വരും നാളുകളിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. 2014 നവംബർ 13ന് ഒപ്പിട്ട ഇന്ത്യ--ആസിയാൻ നിക്ഷേപക്കരാറി​െൻറ തുടർച്ചയായാണ് ആസിയാൻ രാജ്യങ്ങളിൽനിന്ന് കാർഷിക മേഖലയിലേക്കുള്ള വൻ നിക്ഷേപത്തിന് പ്രധാനമന്ത്രി പച്ചക്കൊടികാട്ടിയത്. കോർപറേറ്റുകൾ ഇന്ത്യൻ കാർഷികമേഖല കീഴടക്കുമ്പോൾ ചെറുകിട കർഷകർ ചരിത്രത്തി​െൻറ ഭാഗമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.