ജുവനൈല്‍ ഹോമില്‍നിന്ന്​ ചാടിപ്പോയ കുട്ടികളില്‍ ഒരാളെ കണ്ടെത്തി

കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍നിന്ന് ചാടിപ്പോയ കുട്ടികളില്‍ ഒരാളെ ഗോവയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഇക്കഴിഞ്ഞ 12ന് രാത്രിയാണ് രണ്ടുകുട്ടികള്‍ ചാടിപ്പോയത്. ഒരാളെ കഴിഞ്ഞദിവസം ഷൊര്‍ണൂരില്‍ കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. വെള്ളിയാഴ്ച കൊണ്ടുവന്ന കുട്ടി ഗോവയില്‍ പണി അന്വേഷിച്ച് എത്തിയതെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാരുമായി ചങ്ങാത്തം സ്ഥാപിച്ച് അവരുടെ സംരക്ഷണയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഒരു ഓട്ടോ ഡ്രൈവറുടെ ഫോണില്‍നിന്ന് അമ്മയെ വിളിച്ചത് പൊലീസിനെ അവര്‍ അറിയിച്ചു. അങ്ങനെയാണ് പൊലീസിന് വിവരം ലഭിച്ചത്. പീഡനക്കേസിൽ യുവാവ് പിടിയിൽ പാമ്പാടി: 17കാരിയെ പീഡിപ്പിച്ച യുവാവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കോത്തല പള്ളിക്കുന്നേല്‍ അജയനാണ് (36) അറസ്റ്റിലായത്. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.