ചിത്രം TDL2 market, TDL3 market2 ദിണ്ടിഗൽ ജില്ലയിലെ പഴയ ആയകുടിയിലെ പേരക്ക മാർക്കറ്റിൽനിന്നുള്ള ദൃശ്യം മറയൂർ: തേനൂറൂം വിവിധ തരം പേരക്കയുമായി തമിഴ്നാട്ടിലെ ഒരു ദിവസച്ചന്ത വ്യത്യസ്തത പുലർത്തുന്നു. ഈ ചന്തയിൽ ദിവസവും എത്തിച്ചേരുന്നത് ടൺ കണക്കിന് പേരക്കയാണ്. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ പഴയ ആയകുടിയിലെ മാർക്കറ്റ് ദിവസവും രാവിലെ ആറു മുതൽ 11വരെയാണ് പ്രവർത്തിക്കുന്നത്. സമീപ ഗ്രാമങ്ങളിൽനിന്ന് കാളവണ്ടികളിലും ഇരുചക്രവാഹനങ്ങളിലും മിനിലോറികളിലുമായിട്ടാണ് ടൺ കണക്കിന് വിവിധ ഇനങ്ങളിലുള്ള പേരക്ക എത്തുന്നത്. ഇത് ലേലത്തിലൂടെയാണ് വിറ്റഴിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പ്രധാന മാർക്കറ്റുകളിലേക്ക് ഇവിടെ നിന്ന് ദിവസവും പേരക്ക കയറി പോകുന്നുണ്ട്. മുന്തിയ വില ലഭിക്കുന്നതും കച്ചവടക്കാർക്ക് ഏറ്റവും പ്രിയമുള്ളതും ലഖ്നോ 49 എന്നയിനമാണ്. ഛത്രംപെട്ടി, പെരമനായ്ക്കംപെട്ടി, റുക്കുപെട്ടി, കോബപെട്ടി, അണ്ണാനഗർ, പുളിയാമരപ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളിൽനിന്നാണ് മാർക്കറ്റിലേക്ക് പേരക്ക എത്തുന്നത്. പേരക്കക്ക് വേണ്ടിയാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഈ വർഷം നല്ല വിളവും നല്ല വിലയും ലഭിച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും കർഷകർ പറയുന്നു. അതിനാൽ. ലഖ്നോ 49 തൈകൾക്ക് ആവശ്യക്കാർ എറെയാണെന്നും കേരളത്തിൽനിന്നുവരെ കർഷകർ ഈ വർഷം നിരവധി തൈകൾ വാങ്ങിപ്പോയിട്ടുണ്ടെന്നും തൈ വ്യാപാരിയായ മാരിയപ്പ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.