മൂലമറ്റം: മുൻ മുഖ്യമന്ത്രി ജോയ് തോമസ്. വാട്ട്സ്ആപ് ഗ്രൂപ്പുവഴിയാണ് വിമർശനം. 'അന്നൊരിക്കൽ കരഞ്ഞുകൊണ്ട് ഒരാൾ അധികാരത്തിൽനിന്ന് പടിയിറങ്ങിയിരുന്നു. എതിർ രാഷ്ട്രീയക്കാർ പോലും ചെയ്യാത്ത രീതിയിൽ അന്ന് ശ്രീ കരുണാകരനെ കരയിപ്പിച്ച് ഇറക്കിവിട്ടതിനുപിന്നിൽ ഉമ്മൻ ചാണ്ടി ആയിരുന്നു. ആ കണ്ണീർ ഏറ്റ പൊള്ളലാണ് ഉമ്മൻ ചാണ്ടി ഇന്ന് അനുഭവിക്കുന്നത്. കണക്കുകൾ കാലം കാത്തുവെക്കും ചിലർക്കായി...' ഇതാണ് ജോയ് തോമസ് തെൻറ വാട്ട്സ്അപ് നമ്പറിൽനിന്ന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത്. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ഉൾെപ്പടെ നിരവധി ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ സോഷ്യൽ മീഡിയ വഴി ജോയ് തോമസിനെതിരെയും ആഞ്ഞടിച്ചു. ഐ ഗ്രൂപ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജില്ലയിൽ എത്തുമ്പോൾ കൈകാര്യം ചെയ്യും എന്നുൾെപ്പടെയാണ് എ ഗ്രൂപ് നേതാക്കളുടെ വെല്ലുവിളി. ജില്ലയിൽ 20, 21 തീയതികളിൽ പടയൊരുക്കം ജാഥ എത്തുമ്പോൾ ഇതിെൻറ പ്രതിധ്വനി ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ, ജില്ലയിലെ എ ഗ്രൂപ് ഉന്നതെൻറ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റുകൾ പിൻവലിച്ചു. ജില്ലയിലെ എ ഗ്രൂപ് നേതാക്കൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്ക് പരാതി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.