തൊടുപുഴ: എസ്.വൈ.എസ് സംസ്ഥാന കാമ്പയിെൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലിന് തൊടുപുഴയിൽ നബിദിന വിളംബര ജാഥ നടത്തും. സമസ്ത ജില്ല പ്രസിഡൻറ് ഹൈദർ ഉസ്താദ് കുന്നം പ്രാർഥന നടത്തും. അഹ്ലുസുന്ന സംസ്ഥാന കൺവീനർ കെ.ഇ. മുഹമ്മദ് മുസ്ലിയാർ ജാഥ ഉദ്ഘാടനം ചെയ്യും. ജംഇയ്യതുൽ ഖുത്തുബ ജില്ല പ്രസിഡൻറ് സ്വാലിഹ് അൻവരി സമാപന പ്രഭാഷണം നടത്തും. മങ്ങാട്ടുകവലയിൽ ആരംഭിക്കുന്ന ജാഥ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. മയ്യിത്ത് പരിപാലന ക്ലാസ് ഇന്ന് പെരുമ്പിള്ളിച്ചിറ: നൂറുൽ ഹുദാ മദ്റസയിൽ വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ മയ്യിത്ത് പരിപാലന പരിശീലന പഠന ക്ലാസ് നടക്കും. മുഹ്യിദ്ദീൻ പള്ളി ഇമാം അബ്ദുൽബാരി ഫൈസി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.