ജോയിസ് ജോർജ് എം.പി കൈയേറ്റക്കാരനല്ല -റവന്യൂ മന്ത്രി നെടുങ്കണ്ടം (ഇടുക്കി): ഇടുക്കി എം.പി. ജോയിസ് ജോർജ് കൈയേറ്റക്കാരനല്ലെന്നും പിതാവ് നൽകിയ ഭൂമിയാണ് അദ്ദേഹത്തിേൻറതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. അദ്ദേഹത്തിെൻറ ഭൂമി വിഷയം പരിശോധിച്ച് നടപടി സ്വീകരിച്ചത് ഉദ്യോഗസ്ഥരാണ്. പട്ടയം കൊടുത്ത നടപടി ശരിയാണോയെന്ന് വകുപ്പാണ് പരിശോധിക്കേണ്ടത്. നിജസ്ഥിതിയും നിയമവും നോക്കി ഉദ്യോഗസ്ഥതല തീരുമാനമെടുക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് ദേവികുളം സബ്കലക്ടർ ചെയ്തത്. അതേസമയം, പുനഃപരിശോധന ആവശ്യപ്പെടാൻ എം.പിക്കടക്കം എല്ലാവർക്കും അവകാശമുണ്ട്. ഇതൊന്നും അന്തിമതീരുമാനമല്ല. ഇടുക്കിയിൽ ചിലയിടങ്ങളിൽ ഭൂമി കൈയേറ്റമുണ്ട്. ഇതിനോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ദേവികുളം സബ് കലക്ടറുടെ നിലപാടിൽ പ്രതിഷേധിച്ച് 21ന് ജില്ലയിലെ 10 പഞ്ചായത്തിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയപ്പോൾ സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. മന്ത്രി എം.എം. മണിയും ഒപ്പമുണ്ടായിരുന്നു. കൊട്ടക്കാമ്പൂർ വിവാദഭൂമി ഇടപാടിൽ ജോയിസ് ജോർജിെൻറയടക്കം 25.45 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. സർക്കാർ തരിശുഭൂമിയെന്നു കെണ്ടത്തിയതിനെ തുടർന്നായിരുന്നു ദേവികുളം സബ്കലക്ടർ വി.ആർ. പ്രേംകുമാറിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.