കൊച്ചി: ദേശീയഗാനത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്നവിധം കോളജ് മാഗസിനിൽ ഇല്ലുസ്േട്രഷൻ ഉൾപ്പെടുത്തിയെന്ന കേസിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ 12 വിദ്യാർഥികൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. കണ്ണൂർ പാതിരിയാട് സ്വദേശി അതുൽ രമേശൻ ഉൾപ്പെടെ എഡിറ്റോറിയൽ ബോർഡംഗങ്ങളായ 12 വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ രണ്ടുപേർ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രം 'പെല്ലറ്റ്' എന്ന് പേര് നൽകിയ മാഗസിനില്‍ ഉൾപ്പെടുത്തിയെന്നാണ് കേസ്. ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ അപമാനിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ചിലർ െതറ്റായ പരാതി നൽകിയതാണെന്നും ഹരജിയിൽ പറയുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വൈരുധ്യം വരച്ചു കാട്ടാനാണ് കലാകാരൻ ഉദ്ദേശിച്ചിട്ടുള്ളത്. തങ്ങളുടെ പരീക്ഷ അടുത്തമാസം തുടങ്ങാനിരിക്കുകയാണ്. ചിലര്‍ പൊലീസില്‍ സ്വാധീനം ചെലുത്തി തങ്ങളെയും വീട്ടുകാരെയും വേട്ടയാടുന്നു. അറസ്റ്റ് ഭയക്കുന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടുന്നതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.