എരുമേലി: തീര്‍ഥാടനകാലത്തെ ഗതാഗതക്രമീകരണത്തിെൻറ ഭാഗമായി ഇക്കുറിയും എരുമേലി ടൗണില്‍ വണ്‍വേ നടപ്പാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എരുമേലി ടൗണിലേക്ക് കടത്തിവിടും. കരിങ്കല്ലുംമൂഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ടൗണിലേക്ക് കടത്തിവിടാതെ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍നിന്ന് തിരിച്ചുവിടും. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വാഹനങ്ങള്‍ എരുമേലി ടൗണിലെത്താതെ എം.ഇ.എസ്-പ്രപ്പോസ് റോഡുവഴി തിരിച്ചുവിടും. തീര്‍ഥാടനകാലത്ത് എരുമേലി ടൗണില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായി കടകളില്‍ ചരക്കുസാധനങ്ങളുടെ കയറ്റിറക്കിന് സമയക്രമീകരണവും ഏര്‍പ്പെടുത്തി. തിരക്കില്ലാത്ത സമയത്ത് രാത്രിയിലും രാവിലെയുമായാണ് സമയക്രമീകരണം. വലിയവാഹനങ്ങളില്‍ ചരക്കുസാധനങ്ങള്‍ കൊണ്ടുവന്നാല്‍ പാര്‍ക്കിങ് മൈതാനിയില്‍ എത്തിച്ച് ചെറിയ വാഹനത്തില്‍ കയറ്റിവേണം കടകളിലെത്തിക്കാന്‍. താൽക്കാലിക കടകളിലെ തൊഴിലാളികള്‍ക്ക് പൊലീസിെൻറ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എരുമേലി ടൗണിലെ ടാക്‌സി വാഹനപാര്‍ക്കിങ് ക്രമീകരിക്കും. എരുമേലിയിലും കാളകെട്ടിയിലും കള്ളടാക്‌സികള്‍ തടയാന്‍ പൊലീസ് സ്റ്റിക്കര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഭക്തരോട് അമിതനിരക്ക്, മര്യാദയില്ലാതെയുള്ള പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ശിക്ഷാനടപടി ഉണ്ടാകും. കണമല ഇറക്കം തുടങ്ങുന്ന മാക്കല്‍പടിയിലും കാളകെട്ടിയിലും നിരീക്ഷണകാമറ ഉണ്ട്. യോഗത്തില്‍ മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ മനോജ് മാത്യു, വ്യാപാരി പ്രതിനിധികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഭിഷിക്തനാകാനൊരുങ്ങി നിയുക്ത കൂരിയ ബിഷപ് മുണ്ടക്കയം: മുളങ്കുന്നിലെ വാണിയപ്പുരയക്കൽ വീട് അനുഗ്രഹത്തിെൻറ നിമിഷത്തിനായി ഒരുങ്ങി. അഭിഷിക്തനാകാനൊരുങ്ങുന്ന നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കൽ കുടുംബവീട്ടിലെത്തി പിതാവിെൻറ അനുഗ്രഹം തേടി. അനുഗ്രഹ നിമിഷത്തിലേക്ക് പടികയറാനൊരുങ്ങുന്ന ബിഷപ്പിന് ആശംസയുമായി കുടുംബവീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ മാതൃ ഇടവകയായ നിർമല ഗിരി സെൻറ് ആൻറണീസ് ദേവാലയത്തിൽ കുർബാനയർപ്പിച്ച ശേഷമാണ് വീട്ടിലേക്ക് എത്തിയത്. നിയുക്ത മെത്രാനെ സ്വീകരിക്കുന്നതിനായി പിതാവും സഹോദരങ്ങളും കുടുംബ വീട്ടിലെത്തിയിരുന്നു. സീറോ മലബാർ സഭ വലിയ ദൗത്യമാണ് എൽപിച്ചിരിക്കുന്നതെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കൽ പറഞ്ഞു. മകന് ലഭിച്ച പദവിയെ ദൈവത്തിെൻറ ദാനമായി കാണുന്നുവെന്ന് നിയുക്ത മെത്രാെൻറ പിതാവ് വാണിയപ്പുരക്കൽ തോമസ് പറഞ്ഞു. വാണിയപ്പുരക്കൽ തോമസ്--ഏലിയാമ്മ ദമ്പതികളുടെ ഒമ്പത് മക്കളിൽ എട്ടാമത്തെയാളാണ് ഫാ. സെബാസ്റ്റ്യൻ. മുണ്ടക്കയം സെൻറ് ലൂയിസ് എൽ.പി സ്‌കൂൾ, പെരുവന്താനം സെൻറ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പൊടിമറ്റം മേരിമാത മൈനർ സെമിനാരി, വടവാതൂർ സെൻറ് തോമസ് അേപ്പാസ്‌തലിക് സെമിനാരിയിൽനിന്ന് ഫിലോസഫി, തിയോളജി പഠനങ്ങൾക്കുശേഷം 1992 ഡിസംബർ 30ന് മാർ മാത്യു വട്ടക്കുഴിയിൽനിന്ന് പൗരോഹിത്വം സ്വീകരിച്ചു. കട്ടപ്പന ഫൊറോന പള്ളിയിൽ അസിസ്റ്റൻറ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. രൂപത യുവദീപ്തിയുടെ ഡയറക്ടർ, പഴയകൊരട്ടി പള്ളിയിൽ അഡീഷനൽ വികാരി, രൂപത വിവാഹ കോടതിയിൽ ജഡ്ജ്, രൂപത വിവാഹ കോടതിയുടെ ജുഡീഷ്യൽ വികാരി, പൂമറ്റം, ചെന്നാകുന്ന്, മുളങ്കുന്ന് വികാരിയായും പ്രവർത്തിച്ചു. റോമിലെ സാന്താക്രോസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും 'ജൂറിസ് പ്രൂഡൻസിൽ' ഡിേപ്ലാമയും എടുത്തു. സീറോമലബാർ മേജർ ആർക്കി എപ്പിസ്‌േകാപ്പൽ കൂരിയയുടെ വൈസ് ചാൻസലറായും ചുമതലവഹിച്ചിട്ടുണ്ട്. മാത്യു, ജോസഫ്, തോമസ്, ഫാ. ജോർജ് വാണിയപ്പുര (യു.എസ്.എ), അക്കമ്മ, അവിരാച്ചൻ, മേരി, ആൻറണി എന്നിവർ സഹോദരങ്ങളാണ്. PHOTO:: KTL63 mundakkayam veedu 2 അഭിഷിക്തനാകാനൊരുങ്ങുന്ന നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കൽ കൂടുംബവീട്ടിലെത്തി പിതാവുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.