സാമൂഹിക ശാസ്ത്രമേള: തൊടുപുഴക്ക്​ ഓവറോൾ

തൊടുപുഴ: ജില്ല ശാസ്‌ത്രോത്സവത്തിലെ സാമൂഹിക ശാസ്ത്രമേളയിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ തൊടുപുഴ ഓവറോൾ ചാമ്പ്യന്മാർ. ഹയർ സെക്കൻഡറി വിഭാഗത്തിൽ കട്ടപ്പന ഓവറോൾ നേടി. ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്‌കൂളിലും ഡീപോൾ സ്‌കൂളിലുമായാണ് മത്സരങ്ങൾ നടന്നത്. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ തൊടുപുഴക്ക് 55 പോയൻറും രണ്ടാം സ്ഥാനം ലഭിച്ച കട്ടപ്പനക്ക് 37 പോയൻറുമാണുള്ളത്. യു.പിയിൽ തൊടുപുഴ 49 പോയൻറ് നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 36 പോയൻറ് ലഭിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊടുപുഴക്ക് 78 എന്നിങ്ങനെയാണ് പോയൻറ് നില. ഹയർ സെക്കൻഡറി വിഭാഗം ചാമ്പ്യന്മാരായ കട്ടപ്പനക്ക് 71 പോയൻറുണ്ട്. 58 പോയൻറുമായി നെടുങ്കണ്ടം രണ്ടാം സ്ഥാനത്തെത്തി. ഹയർസെക്കൻഡറി സയൻസ് മേളയിലെ സ്റ്റിൽ മോഡൽ മത്സരത്തിലെ വിധി നിർണയത്തെപ്പറ്റി പരാതി ഉയർന്നു. മത്സരിച്ച 10 വിദ്യാർഥികളാണ് വിധി നിർണയത്തെ ചോദ്യം ചെയ്ത് ഡി.ഡി.ഇക്ക് പരാതി നൽകിയത്. ഒരപ്പീലും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.